മികച്ച ജീവകാരുണ്യ പ്രവർത്തകർക്കുള്ള പ്രഥമ ഉമ്മൻചാണ്ടി പുരസ്കാരം നർഗീസ് ബീഗത്തിന്
കൽപ്പറ്റ: മികച്ച ജീവകാരുണ്യ സാമൂഹ്യ പ്രവർത്തകർക്കുള്ള പ്രഥമ ഉമ്മൻചാണ്ടി പുരസ്കാരം ആതുര സേവന രംഗത്തെ നിറസാന്നിധ്യമായ നർഗീസ് ബീഗത്തിന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ സമ്മാനിച്ചു.പതിനായിരക്കണക്കിന് ആളുകൾക്ക് ആശ്രയമേകിയ ജീവകാരുണ്യ പ്രവർത്തനങ്ങൾ ജീവിതരീതിയാക്കിയ ഉമ്മൻചാണ്ടിയുടെ പേരിലുള്ള അവാർഡ് നർഗീസ് ഭീഗത്തിന് നൽകുന്നത് അർഹതയ്ക്കുള്ള അംഗീകാരം ആണെന്നും ഉമ്മൻചാണ്ടിയുടെ മനസ്സ് ഇപ്പോൾ സന്തോഷിക്കുന്നുണ്ടാകുമെന്നും വി ഡി സതീശൻ പറഞ്ഞു.ഐഎൻടിയുസി ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ഉമ്മൻചാണ്ടി അനുസ്മരണ സമ്മേളനവേദിയിൽ വച്ചാണ് പുരസ്കാരം സമ്മാനിച്ചത്. ഐഎൻടിയുസി സംസ്ഥാന പ്രസിഡണ്ട് ആർ ചന്ദ്രശേഖരൻ അധ്യക്ഷനായിരുന്നു. അഡ്വ:ടി സിദ്ദിഖ് എംഎൽഎ, പി പി ആലി,ബി സുരേഷ്ബാബു, സി ജയപ്രസാദ്, ഉമ്മർ കുണ്ടാട്ടിൽ, പി കെ അബ്ദുറഹ്മാൻ,അരുൺദേവ്,ഗിരീഷ് കൽപ്പറ്റ, താരിഖ് കടവൻ, നജീബ് പിണങ്ങോട്,കെ കെ രാജേന്ദ്രൻ,ഹർഷൽ കോണാടൻ,ഒ ഭാസ്കരൻ, എസ് മണി,പി എൻ ശിവൻ, മോഹൻദാസ് കോട്ടക്കൊല്ലി, ശ്രീനിവാസൻ തൊവരിമല, സി എ ഗോപി,എം കെ ജോതിഷ് കുമാർ, സലാം മീനങ്ങാടി,മണി പാമ്പനാൽ, ആർ ഉണ്ണികൃഷ്ണൻ, എം എം ജോസ്, കെ എസ് തങ്കച്ചൻ, റെജി പുളിക്കകുന്നേൽ,കെ യു മാനു, മനോജ് ഉതുപ്പാൻ,പി ജെ ഷാജി,ഷാജി കോരൻകുന്നൻ,നിസാം പനമരം ,മുത്തലിബ് പഞ്ചാര തുടങ്ങിയവർ നേതൃത്വം നൽകി.





Leave a Reply