May 13, 2026

വയനാട്ടിൽ ഗതാഗത തടസങ്ങൾ ഒഴിവായി തുടങ്ങി. ദുരിതാശ്വാസ ക്യാമ്പിൽ 2305 പേർ

0
Img 20240719 Wa02432
By ന്യൂസ് വയനാട് ബ്യൂറോ

 

കൽപ്പറ്റ: കഴിഞ്ഞ രാത്രിയിൽ മഴക്ക് നേരിയ ശമനമുണ്ടായതിനെ തുടർന്ന് ഗതാഗത തടസങ്ങൾ ഒഴിവായി തുടങ്ങി. അതേ സമയം രാവിലെ വീണ്ടും ശക്തമായ മഴക്കൊപ്പം മണിക്കൂറിൽ 40 കിലോമീറ്റർ വേഗതയിലുള്ള കാറ്റിന് സാധ്യതയുണ്ടന്നും ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

ജില്ലയിലെ എല്ലാ താലൂക്കുകളിലും മഴ പെയ്യുന്നുണ്ട് കഴിഞ്ഞ 24 മണിക്കൂറിനിടെ ജില്ലയുടെ പല ഭാഗത്തും മരങ്ങൾ കടപുഴകി വീണ്. റോഡുകൾ തടസങ്ങളാവുന്ന സാഹചര്യമുണ്ടായി. പലയിടങ്ങളിലും ചെറിയ തോതിലുള്ള മണ്ണിടിച്ചിലുണ്ടായി. .വെള്ളം കയറിയ സ്ഥലങ്ങളിൽ നിലവിൽ രക്ഷാപ്രവർത്തനം നടന്നുകൊണ്ടിരിക്കുന്നു പ്രകൃതിക്ഷോഭവുമായി ബന്ധപ്പെട്ട് ജില്ലയിൽ 42 ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്നുണ്ട് അതിൽ 2305 താമസിക്കുന്നുണ്ട്.
അതേ സമയം കഴിഞ്ഞ ദിവസം ഗതാഗത തടസമുണ്ടായ
മുത്തങ്ങ-പൊൻകുഴി ഭാഗത്തെ വെള്ളക്കെട്ട് ഒഴിവായി വാഹനങ്ങൾ കടന്നു പോകുന്നുണ്ട്.
നിരവിൽപുഴ – കുറ്റ്യാടി ചുരം റോഡിലെ തടസങ്ങളും
താമരശ്ശേരി ചുരം, പേര്യ ചുരം ഗതാഗത തടസങ്ങളും ഒഴിവായിട്ടുണ്ട്.

കൊട്ടിയൂർ – പാൽച്ചുരം റോഡിൽ ഭാരമേറിയ വാഹനങ്ങൾക്ക് ഗതാഗത നിയന്ത്രണമുണ്ട്. രാത്രിയിൽ ഇവിടെ പൂർണമായും ഗതാഗത നിരോധനമുണ്ട്.
രാത്രിയിൽ നേരിയ ശമനമുണ്ടായങ്കിലും രാവിലെ വീണ്ടും മഴ ശക്തമാണ്

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *