കേന്ദ്ര ബഡ്ജറ്റിൽ വയനാടിനെ അവഗണിച്ചു; യൂത്ത് ലീഗ് മാർച്ച് നടത്തി
കല്‍പ്പറ്റ: വയനാടിനെ പൂര്‍ണ്ണമായും അവഗണിച്ച ബജറ്റാണ് ധനമന്ത്രി നിര്‍മല സീതാരാമന്‍ അവതരിപ്പിച്ചതെന്ന് ആരോപിച്ച് മുസ്ലിം യൂത്ത് ലീഗിന്റെ നേതൃത്വത്തില്‍ പ്രതിഷേധ മാര്‍ച്ച് നടത്തി. കല്‍പ്പറ്റ പുതിയ സ്റ്റാന്‍ഡ് മുതല്‍ പഴയ ബസ്റ്റാന്‍ഡ് വരെയായിരുന്നു മാര്‍ച്ച്.
രണ്ട് കേന്ദ്രമന്ത്രിമാര്‍ ഉണ്ടായിട്ടും കേരളത്തെയും വയനാടിനെയും ബഡ്ജറ്റില്‍ തടയപ്പെട്ടതിലൂടെ ജനവിരുദ്ധ സര്‍ക്കാരാണ് കേന്ദ്രം ഭരിക്കുന്നതെന്നും ജില്ലാ മുസ്ലിം യൂത്ത് ലീഗ് പ്രസിഡണ്ട് എം.പി നവാസ്, ജനറല്‍ സെക്രട്ടറി സി.എച്ച് ഫസല്‍ എന്നിവര്‍ പറഞ്ഞു. ദേശീയ വൈസ് പ്രസിഡന്റ് മുഫീദ തെസ്‌നി, ജില്ലാ പ്രസിഡണ്ട് എം.പി നവാസ്, ജനറല്‍ സെക്രട്ടറി ഫസല്‍ സി.എച്ച് , മണ്ഡലം പ്രസിഡണ്ട് ഷാജി കുന്നത്ത്, ജനറല്‍ സെക്രട്ടറി സി.ശിഹാബ്, ട്രഷറര്‍ ഗഫൂര്‍ സി.കെ എന്നിവര്‍ നേതൃത്വം നല്‍കി.





Leave a Reply