ജില്ലാ യോഗാസന സ്പോര്‍ട്സ് ചാമ്പ്യന്‍ഷിപ്പ് ഓഗസ്റ്റ് 10ന്
കല്‍പ്പറ്റ: ജില്ലാ യോഗാസന സ്പോര്‍ട്സ് ചാമ്പ്യന്‍ഷിപ്പ് ഓഗസ്റ്റ് 10ന് മീനങ്ങാടി സെന്റ് പീറ്റേഴ്സ് ആന്‍ഡ് പോള്‍സ് ഹൈസ്കൂളില്‍ നടത്തും. രാവിലെ എട്ടിന് ആരംഭിക്കും. 10നും 55നും ഇടയില്‍ വയസുള്ള ആണ്, പെണ് വിഭാഗങ്ങള്‍ക്ക് 10 ഇനങ്ങളില്‍ മത്സരം ഉണ്ടാകുമെന്ന് യോഗാസന വയനാട് ജില്ലാ പ്രസിഡന്റ് ബിജു ശ്രീധരന്, സെക്രട്ടറി സി.ബി. ജ്യോതിഷ് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. യോഗാസന ഭാരത് സിലബസ് അനുസരിച്ച് എട്ട് വ്യക്തിഗത, രണ്ട് ഗ്രൂപ്പ് ഇനത്തിലാണ് മത്സരം. ഓരോ ഇനത്തിലും ആദ്യ മൂന്നു സ്ഥാനം നേടുന്നവര്‍ക്ക് മെഡലും ആദ്യ അഞ്ച് സ്ഥാനം കരസ്ഥമാക്കുന്നവര്‍ക്ക് മെരിറ്റ് സര്‍ട്ടിഫിക്കറ്റും നല്‍കും. മെഡല്‍ ജേതാക്കള്‍ക്ക് സംസ്ഥാനതല ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കാം. സിലബസ് വിശദവിവരം https://yogasanasport.in എന്ന സൈറ്റില്‍ ലഭിക്കും. രജിസ്ട്രേഷന് ഓഗസ്റ്റ് എട്ടിന് വൈകുന്നേരം ആറിന് മുന്‍പ് ബത്തേരിയിലെ യോഗാസന വയനാട് ഓഫീസുമായി ബന്ധപ്പെടാം. ഫോണ്‍: 04936295163, 7025363363.





Leave a Reply