കേന്ദ്ര ബജറ്റ് പ്രവാസി വിരുദ്ധം: കേരള പ്രവാസി സംഘം
മീനങ്ങാടി: രാജ്യത്തിന്റെ സമ്പദ്ഘടനയെ പിടിച്ച് നിർത്തുകയും, ജി ഡി പിയുടെ മൂന്നിൽ ഒരു ഭാഗം സംഭാവന നൽകുകയും ചെയ്യുന്ന ലക്ഷക്കണക്കിന് വരുന്ന പ്രവാസി സമൂഹത്തെ പാടെ അവഗണിക്കുകയും, കേവലം ഒരു വാക്ക് കൊണ്ട് പരാമർശിക്കുക പോലും ചെയ്യാത്ത കേന്ദ്ര ബജറ്റിനെതിരെ കേരള പ്രവാസി സംഘം സംസ്ഥാന വ്യാപകമായി നടത്തിയ പ്രക്ഷോഭത്തിന്റെ ഭാഗമായി വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മീനങ്ങാടി പോസ്റ്റോഫീസിലേക്ക് മാർച്ചും ധർണ്ണയും സംഘടിപ്പിച്ചു. കേരള പ്രവാസി സംഘം സംസ്ഥാന കമ്മിറ്റിയംഗം കെ കെ നാണു ഉദ്‌ഘാടനം ചെയ്തു. രാജ്യത്ത് പ്രവാസി സമൂഹത്തിന്റെ പുനരധിവാസത്തിന് പെൻഷനടക്കം നൽകി വരുന്ന ഏക സംസ്ഥാനം കേരളമാണെന്നും, കേരളത്തിലെയടക്കം വിവിധ സംസ്ഥാനങ്ങളിൽ നിന്നുമുള്ള പ്രവാസി ജനലക്ഷങ്ങൾക്ക് പാക്കേജ് നടപ്പിലാക്കണമെന്നും, കേന്ദ്ര ബജറ്റ് തീർത്തും നിരാശാജനകമാണെന്നും അദ്ദേഹം പറഞ്ഞു.
ജില്ലാ വൈസ് പ്രസിഡന്റ് കെ ടി അലി അധ്യക്ഷത വഹിച്ചു. സി കെ ഷംസുദ്ദീൻ, മുഹമ്മദ് പഞ്ചാര, എ ഗഫൂർ, ജോസ് ജേക്കബ്, മുഹമ്മദ് മീനങ്ങാടി, അബ്ദുൾ റഷീദ്, കെ ആർ രഘു, മേരി രാജു, ബാബു പാക്കം, ഖാജ ഹുസൈൻ എന്നിവർ അഭിവാദ്യം ചെയ്തു. ജില്ലാ സെക്രട്ടറിയും, സംസ്ഥാന കമ്മിറ്റിയംഗവുമായ അഡ്വ: സരുൺ മാണി സ്വാഗതവും, കെ സേതുമാധവൻ നന്ദിയും പറഞ്ഞു.





Leave a Reply