April 30, 2026

തരുവണ സർവ്വീസ് സഹകരണ ബാങ്ക് ഇലക്ഷൻ; ബഹിഷ്ക്കരിക്കാനൊരുങ്ങി സി പി ഐ എം

0
Img 20240727 111224
By ന്യൂസ് വയനാട് ബ്യൂറോ

 

 

 

 

പൊരുന്നന്നൂർ: കേന്ദ്രമായി പ്രവർത്തിക്കുന്ന തരുവണ സർവ്വീസ് സഹകരണ ബാങ്കിന്റെ പ്രവർത്തനം ഭരണസമിതി ചില നിക്ഷിപ്ത‌ താൽപ്പര്യക്കാർക്ക് വേണ്ടി ഉപയോഗിക്കുകയാണെന്നും അവർക്ക് തീറെഴുതിയിരിക്കുകയാണെന്ന് സിപിഐഎം പൊരുന്നന്നൂർ ലോക്കൽ കമ്മിറ്റി. ബാങ്ക് വില്ലേജിൽ താമസിക്കുന്ന കർഷകർക്കോ സ്ഥലഉടമകൾക്കോ മെമ്പർഷിപ്പ് അനുവദിക്കുന്നില്ലെന്നും ഭരണ സമിതിയിലെ ചിലരും ജീവനക്കാരും ചേർന്ന് കോടികളുടെ അനധികൃത ഇടപാടുകൾ സ്വന്തം അക്കൗണ്ടിലൂടെയും ബിനാമി അക്കൗണ്ടിലൂടെയും നടത്തുകയാണെന്നും ഇതിനെതിരെ നിയമനടപടികളുമായി മുന്നോട്ട് പോകുമെന്നും സി പി ഐ എം വ്യക്തമാക്കി. ബാങ്ക് ഇലക്ഷൻ ബഹിഷ്ക്കരിക്കുമെന്നും സിപിഐഎം. മൂസഹാജി അധ്യക്ഷത വഹിച്ച യോഗത്തിൽ ജില്ലാ സെക്രട്ടറിയേറ്റ് അംഗം എ എൻ പ്രഭാകരൻ, സി ജി പ്രത്യുഷ്, കെ രാമചന്ദ്രൻ, നജ്‌മുദ്ദീൻ കെ സി കെ, കെ മുഹമ്മദലി, കെ കെ ജംഷീർ എന്നിവർ സംസാരിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *