April 29, 2026

അവകാശങ്ങളുയര്‍ത്തി കെഎസ്ടിഎ; അധ്യാപകരുടെ ഉജ്വല മാര്‍ച്ചും ധര്‍ണയും

0
20240728 154037
By ന്യൂസ് വയനാട് ബ്യൂറോ

കല്‍പ്പറ്റ: സംസ്ഥാന വ്യാപക അധ്യാപക പ്രക്ഷോഭത്തിന്റെ ഭാഗമായി ജില്ലയില്‍ ഉജ്വല മാര്‍ച്ചും ധര്‍ണയും നടത്തി കെഎസ്ടിഎ. ദേശീയ വിദ്യാഭ്യാസനയം പിന്‍വലിക്കുക, വിദ്യാഭ്യാസ രംഗത്തെ വര്‍ഗീയവല്‍ക്കരണം അവസാനിപ്പിക്കുക, പിഎഫ്ആര്‍ഡിഎ നിയമം പിന്‍വലിക്കുക, ക്ഷാമബത്ത കുടിശ്ശിക അനുവദിക്കുക, പൊതുവിദ്യാഭ്യാസ മേഖലയിലെ ഏകീകരണ നടപടികള്‍ ത്വരിതപ്പെടുത്തുക, വിദ്യാഭ്യാസ മേഖലയ്ക്കുള്ള കേന്ദ്രവിഹിതം വര്‍ധിപ്പിക്കുക, ചരിത്ര-ശാസ്ത്ര പാഠഭാഗങ്ങള്‍ ഒഴിവാക്കുന്നത് തിരുത്തുക, സംസ്ഥാന സര്‍ക്കാരിന്റെ ബദല്‍ നയങ്ങള്‍ക്ക് ശക്തിപകരുക തുടങ്ങി നാല്‍പ്പതോളം ആവശ്യങ്ങള്‍ ഉയര്‍ത്തിയായിരുന്നു മാര്‍ച്ച്. ബത്തേരി, മാനന്തവാടി, വൈത്തിരി ഉപജില്ലാ കമ്മിറ്റിയിലെയും പനമരം എരിയാ കമ്മിറ്റിയിലെയും അധ്യാപകര്‍ പ്രകടനത്തില്‍ അണിനിരന്നു.

 

 

 

കല്‍പ്പറ്റയിലെ പ്രകടനത്തിനുശേഷം സിവില്‍ സ്റ്റേഷന്‍ പരിസരത്തു നടന്ന ധര്‍ണ സിഐടിയു ജില്ലാ ട്രഷറര്‍ പി ഗാഗാറിന്‍ ഉദ്ഘാടനം ചെയ്തു. ശാസ്ത്രത്തെ മാറ്റിനിര്‍ത്തി അന്ധവിശ്വാസത്തെ വിദ്യാഭ്യാസത്തിന്റെ ഉള്ളടക്കത്തില്‍ ചേര്‍ക്കാനുള്ള ശ്രമങ്ങളെ ചെറുത്തു തോല്‍പ്പിക്കണമെന്ന് അദ്ദേഹം പറഞ്ഞു. സംസ്ഥാന വൈസ് പ്രസിഡന്റ് എം എസ് പ്രശാന്ത്, സംസ്ഥാന കമ്മറ്റി അംഗങ്ങളായ വില്‍സണ്‍ തോമസ്, വി എ ദേവകി, എന്നിവര്‍ സംസാരിച്ചു. ആയിരത്തിലധികം അധ്യാപകര്‍ അണിനിരന്ന മാര്‍ച്ചിന് ജില്ലാ ജോ. സെക്രട്ടറിമാരായ പി ഉമേഷ്, എന്‍ എം വിനോദ്, അനൂപ് കുമാര്‍, എം കെ സ്വരാജ്, ജില്ലാ വൈസ് പ്രസിഡന്റുമാരായ ബിനുമോള്‍ ജോസ്, ജാസ്മിന്‍ തോമസ്, എം വി സമിത ഉപജില്ല ,ഏരിയ നേതാക്കളായ പി. ബിജുകുമാര്‍,കെ.ഡി ബിജു,രാഗേഷ് ഇ.,എംദിനേശന്‍ കെ.വൈശാഖന്‍, കെ റെജി,സുദീപ് കുമാര്‍ എസ്മജീഷ് കുമാര്‍ ബി.സി എന്നിവരും ജില്ലാ കമ്മറ്റി അംഗങ്ങളും നേതൃത്വം നല്കി. കെഎസ്ടിഎ ജില്ലാ പ്രസിഡന്റ് എ. ഇ സതീഷ് ബാബുവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിന് ജില്ലാ സെക്രട്ടറി ടി രാജന്‍ സ്വാഗതവും ട്രഷറര്‍ പി ബിജു നന്ദിയും പറഞ്ഞു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *