June 3, 2026

ദുരന്ത സ്ഥലത്ത് ചെന്നിത്തലയെത്തി.

0
Ei4r9ax44451
By ന്യൂസ് വയനാട് ബ്യൂറോ

മേപ്പാടി: ഉരുൾപൊട്ടലുണ്ടായ ചൂരൽമലയിലെ രക്ഷാപ്രവർത്തനം നടക്കുന്ന മേഖലകളിൽ വർക്കിംഗ് കമ്മിറ്റി അംഗം രമേശ് ചെന്നിത്തലയെത്തി. ഇന്നലെ ഉച്ചക്ക് ശേഷമാണ് അദ്ദേഹം ചൂരൽമലയിലെ ദുരന്തഭൂമിയിലെത്തിയത്. ഉരുൾപൊട്ടലിൽ തകർന്ന ചൂരൽമല മുകളിൽ എത്തിയ ശേഷം മേപ്പാടി കുടുംബ ആരോഗ്യകേന്ദ്രത്തിലെത്തി ചികിത്സയിൽ, ദുരന്തത്തിനിരയായി എല്ലാം നഷ്ടപ്പെട്ടവരെയും കണ്ടു ആശ്വസിപ്പിച്ചു. ഡി സി സി പ്രസിഡൻ്റ് എൻ ഡി അപ്പച്ചൻ, ഐ എസ് ബാലകൃഷ്ണൻ എം എൽ എ, എൻ സുബ്രഹ്മണ്യൻ, കെ എൽ പൗലോസ് എം എ ജോസഫ് പ്രമുഖരായ നേതാക്കളും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *