June 3, 2026

ബൈക്കും പിക്കപ്പും കൂട്ടിയിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു 

0
Eie8vse41798
By ന്യൂസ് വയനാട് ബ്യൂറോ

 

എടവക: ബൈക്കും പിക്കപ്പും കൂട്ടിയിടിച്ച് ബൈക്ക് യാത്രികനായ യുവാവ് മരിച്ചു. വാളാട് പുത്തൂര്‍ നരിക്കുണ്ട് വാഴംപ്ലാക്കുടി പരേതനായ ജോര്‍ജ്ജിന്റെയും മേരിയുടെയും മകന്‍ ബിനു (45) ആണ് മരണപ്പെട്ടത്.എടവക മൂളിത്തോട് വെച്ച് ബിനു സഞ്ചരിച്ച ബൈക്കും പിക്ക് അപ്പ് ജീപ്പും കൂട്ടിയിടിച്ചായിരുന്നു അപകടം. ഗുരുതരമായി പരിക്കുപറ്റിയ ബിനുവിനെ മാനന്തവാടി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ശേഷം വിദഗ്ധ ചികിത്സാര്‍ത്ഥം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടു പോയെങ്കിലും മരിക്കുകയായിരുന്നു. ഭാര്യ: പ്രവീണ. മക്കള്‍: അലന്‍, അജിന്‍.സഹോദരങ്ങള്‍: ബേബി, ടോമി, റോയി, ബിനോയി, ജെസ്സി.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *