കൽപറ്റ പൊതു ശ്മശാനത്തിൽ മൂന്ന് മൃതദേഹങ്ങൾ സംസ്കരിച്ചു
കൽപറ്റ: പൊതു ശ്മശാനത്തിൽ തിരിച്ചറിയാത്ത മൂന്ന് മൃതദേഹങ്ങൾ സംസ്കരിച്ചു.
ചൂരൽമല ദുരന്തത്തിൻ്റെ പശ്ചാത്തലത്തിൽ സർക്കാർ പ്രത്യേകം തയ്യാറാക്കിയ മാർഗ്ഗ നിർദേശപ്രകാരമാണ് . സംസ്കരിച്ചത്. വിവിധ മതാചാര പ്രകാരമുള്ള പ്രാർത്ഥനകൾക്കും ചടങ്ങുകൾക്കും ശേഷമാണ് സംസ്കരിച്ചത്.
പട്ടികജാതി പട്ടിക വർഗ്ഗ വകുപ്പ് മന്ത്രി ഒ.ആർ കേളു, ടി സിദ്ധീഖ് എം.എൽ എ , ജില്ലാ കളക്ടർ ഡി.ആർ മേഘശ്രീ, സ്പെഷ്യൽ ഓഫീസർമാരായ സാംബശിവ റാവു, ശ്രീധന്യ സുരഷ്, മുൻ എം.എൽ എ സി കെ ശശീന്ദ്രൻ, സബ് കലക്റ്റർ മിസാൽ സാഗർ ഭരത്, ജനപ്രതിനിധികൾ എന്നിവർ അന്ത്യോപചാരമർപ്പിച്ചു.





Leave a Reply