September 21, 2026

എട്ട്, ഒമ്പത് ക്ലാസുകളില്‍ ഓള്‍പാസ് ഉണ്ടാകില്ല ; വിജയിക്കാന്‍ ഇനി മിനിമം മാര്‍ക്ക് നിര്‍ബന്ധം 

0
Img 20240807 122234
By ന്യൂസ് വയനാട് ബ്യൂറോ

 

 

 

 

തിരുവനന്തപുരം: എട്ട്, ഒമ്പത് ക്ലാസുകളില്‍ ഇനിമുതല്‍ ഓള്‍പാസ് ഉണ്ടാകില്ല. വിജയിക്കാന്‍ ഇനി മിനിമം മാര്‍ക്ക് നിര്‍ബന്ധമാകും. ആദ്യം എട്ടാം ക്ലാസിലും പിന്നാലെ ഒമ്പതാം ക്ലാസിലും തുടര്‍ന്ന് പത്താം ക്ലാസിലും മിനിമം മാർക്ക് നിര്‍ബന്ധമാകും.

 

 

സംസ്ഥാന സിലബസില്‍ പഠിക്കുന്ന കുട്ടികള്‍ക്ക് മിനിമം മാര്‍ക്ക് നിര്‍ബന്ധമാക്കി ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. ജൂണ്‍മാസത്തില്‍ ചേര്‍ന്ന സംസ്ഥാന വിദ്യാഭ്യാസ കോണ്‍ക്ലേവിലെ നിര്‍ദ്ദേശങ്ങള്‍ പ്രകാരമാണ് തീരുമാനമായത്.

 

പൊതുവിദ്യാഭ്യാസത്തിന്റെ ഗുണമേന്മ വര്‍ധിപ്പിക്കുന്നത് സംബന്ധിച്ചാണ് വിദ്യാഭ്യാസ കോണ്‍ക്ലേവ് നടന്നത്. ഇതിന്റെ റിപ്പോര്‍ട്ട് വിദ്യാഭ്യാസ മന്ത്രി മുഖ്യമന്ത്രിക്ക് സമര്‍പ്പിച്ചിരുന്നു. ഈ റിപ്പോര്‍ട്ടാണ് മന്ത്രിസഭ അംഗീകരിച്ചത്. ഇതുപ്രകാരം പത്താം ക്ലാസിലും ഓരോ വിഷയത്തിനും മിനിമം മാര്‍ക്ക് വിജയിക്കാന്‍ നിര്‍ബന്ധമാക്കും. എഴുത്ത് പരീക്ഷയ്ക്ക് പുറമെ നിരന്തര മൂല്യനിര്‍ണയത്തിനും മിനിമം മാര്‍ക്ക് നിര്‍ബന്ധമാകും. നിലവില്‍ രണ്ടിനുംകൂടി ചേർത്താണ് വിജയിക്കാന്‍ ആവശ്യമായ മാര്‍ക്ക് കണക്കാക്കുന്നത്. ഇനി ഈ രീതി മാറും. ഇതേരീതി എട്ടിലും ഒമ്പതിലും നടപ്പിലാക്കാനാണ് തീരുമാനം.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *