May 6, 2026

മുണ്ടക്കൈ ദുരന്തം; ആശയവിനിമയം എളുപ്പമാക്കി ഫയർഫോഴ്സ് ബേസ് സ്റ്റേഷൻ 

0
Img 20240809 110644
By ന്യൂസ് വയനാട് ബ്യൂറോ

 

 

 

മേപ്പാടി: മുണ്ടക്കൈ ചൂരൽ മല ഉരുൾപൊട്ടൽ ദുരന്തത്തിൽ രക്ഷാപ്രവർത്തനം എളുപ്പമാക്കി ഫയർ ഫോഴ്സിൻ്റെ കമ്മ്യൂണിക്കേഷൻ ബേസ് സ്റ്റേഷൻ. ഫയർഫോഴ്‌സ് തിരുവനന്തപുരം ആസ്ഥാന ഓഫീസായ ചാക്കയിൽ നിന്നാണ് അത്യാധുനിക കമ്യൂണിക്കേഷൻ ട്രൂപ്പ് കാരിയർ വെഹിക്കിൾ ചുരൽമലയിലെത്തിച്ചത്. രക്ഷാ മുഖത്തുള്ള മുപ്പതോളം വയർലെസ് സെറ്റുകളിലേക്ക് ഒരേ സമയം നെറ്റ് വർക്ക് ആശയവിനിമയം സാധ്യമാക്കാൻ ഈ മൊബൈൽ ബേസ് ക്യാമ്പിന് കഴിഞ്ഞു. മൊബൈൽ നെറ്റ് വർക്ക് തീരെ കുറഞ്ഞ ദുരന്ത പ്രദേശത്ത് രക്ഷാപ്രവർത്തനം ഏകീകരിക്കാൻ ഇതു വഴി കഴിഞ്ഞു. ഫയർ ഫോഴ്‌സ് സംസ്ഥാനത്ത് ആദ്യമായാണ് ഈ സംവിധാനം ഇവിടെ പരീക്ഷിക്കുന്നത്. പത്തോളം ടെക്‌നീഷ്യൻ മാരടക്കം ദുരന്തം സംഭവിച്ച പിറ്റേന്ന് തന്നെ ട്രൂപ് കാരിയർ വെഹിക്കിൾ ചൂരൽ മലയിലെത്തിയിരുന്നു.

 

അഗ്‌നി രക്ഷാ സേനയുടെ 496 അംഗങ്ങളാണ് വ്യാഴാഴ്ചയും രക്ഷാപ്രവർത്തനങ്ങൾക്കായി ദുരന്തമേഖലയിലുള്ളത്. 238 ഫയർ ഓഫീസർമാരും കൂടാതെ ആപ്ത‌താ വളണ്ടിയർമാരും മുണ്ടക്കെ ചൂരൽമല ദുരന്തബാധിത പ്രദേശങ്ങളിൽ തെരച്ചിൽ രക്ഷാപ്രവർത്തനങ്ങളിൽ കണ്ണികളാണ്. സംസ്ഥാനത്ത് മുഴുവൻ അടിയന്തരഘട്ടങ്ങളിൽ പ്രാപ്യമാകുന്ന വിധത്തിൽ മൂന്ന് ട്രൂപ് കാരിയർ വെഹിക്കിളാണ് അഗ്‌നി രക്ഷാസേന ആദ്യഘടത്തിൽ ആസൂത്രണം ചെയ്യുന്നത്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *