August 14, 2026

വയനാടിന്റെ ശുചീകരണത്തിന് സ്വച്ഛതാ ഹി സേവ ഒരുങ്ങി: 25 മുതൽ ഒക്ടോബർ രണ്ട് വരെ ശുചീകരണ യജ്ഞം.

0
IMG_20180922_125918
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ: ഒക്ടോബർ രണ്ടിന്  ഗാന്ധിജയന്തി വരെ നീണ്ടു നിൽക്കുന്ന സ്വച്ഛതാ ഹി സേവാ – തീവ്ര ശുചീകരണ പ്രവർത്തനങ്ങൾക്ക്   വയനാട്ടിൽ  രൂപം നൽകി.ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ ഹരിത കേരളാ മിഷനും ജില്ലാ ശുചിത്വമിഷനും കുടുംബശ്രീ മിഷനും ചേർന്നാണ് പരിപാടിക്ക് രൂപം നൽകിയത്. ഒന്നാം ഘട്ട ശുചീകരണ പ്രവർത്തനങ്ങളുടെ തുടർച്ചയായി വിവിധ തലത്തിലുള്ള തീവ്ര ശുചീകരണവും, അനുബന്ധ ക്യാമ്പയിനുകളുമാണ് ജില്ലയിൽ ഏറ്റെടുത്തിട്ടുള്ളത്. ഇതിന്റെ ഭാഗമായി ജില്ലയിലെ തദ്ദേശഭരണ സ്ഥാപനങ്ങളിൽ വികേന്ദ്രീകൃതമാലിന്യ ശേഖരണത്തിനുവേണ്ടി രൂപീകരിച്ചിട്ടുള്ള             ഹരിതകർമ്മ സേനകളുടെ തുടർ പരിശീലനവും സംഗമവും 25 ന് മീനങ്ങാടി പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ നടക്കും.പരിപാടി തുറമുഖം, മ്യൂസിയം വകുപ്പ് മന്ത്രി  കടന്നപ്പള്ളി രാമചന്ദ്രൻ ഉദ്ഘാടനം ചെയും.   എം.പി എം .ഐ ഷനവാസ്, എം.എൽ.എമാർ, ജില്ല പഞ്ചായത്ത് പ്രസിഡന്റ്, ജില്ലാ കളക്ടർ എ.ആർ അജയ്കുമാർ  എന്നിവർ മുഖ്യാതിഥികൾ ആയിരിക്കും.  .ഹരിത കർമ്മസേനാംഗങ്ങൾ, കുടുംബശ്രീ സി. ഡി. എസ് ചെയർപേഴ്സൺമാർ,പ്രസിഡന്റ്, നഗരസഭ ചെയർ പേഴ്സൺ ,മറ്റ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുക്കും. ക്യാമ്പയിന്റെ ഭാഗമായ ജില്ലാ ശുചിത്വമിഷൻ തയ്യാറാക്കിയ വീഡിയോ ആൽബം പരിപാടിയിൽ പ്രകാശനം ചെയ്യും.
      ഒന്നാം ഘട്ട ശുചീകരണ പ്രവർത്തനങ്ങളിൽ ജില്ലയിൽ നിന്നും ശേഖരിച്ച മാലിന്യങ്ങൾ ശാസ്ത്രീയമായി തരംതിരിക്കുന്നതിന് നേതൃത്വം നൽകിയ ഹരിത കർമ്മ സേനംഗങ്ങളെയും 636 ടൺ അജൈവ മാലിന്യങ്ങൾ നീക്കം ചെയ്ത കേരള സ്ക്രാപ് മർച്ചന്റ്സ് അസോസിയേഷനെയും ചടങ്ങിൽ ആദരിക്കും. 
       27 ന് ജില്ലയിലെ മുഴുവൻ വിദ്യാലയങ്ങളിലും പ്രത്യേകം അസംബ്ലി വിളിച്ച് കൂടി ശുചിത്വ പ്രതിജ്ഞ എടുക്കും. ഹരിത കർമ്മ സേനാംഗങ്ങൾ വിദ്യാലയങ്ങളിൽ എത്തി ശുചിത്വ സന്ദേശം നൽകും.വൈകുന്നേരം അര മണിക്കൂർ സ്വയം വിദ്യാലയ പരിസരത്തെ മാലിന്യങ്ങൾ ശേഖരിച്ച് അജൈവ മാലിന്യങ്ങൾ തരംതിരിച്ച് സൂക്ഷിക്കുന്നതിനുള്ള പ്രത്യേക പരിശീലനവും നടക്കും.
      28, 29 തീയതികളിൽ ഓരോ തദ്ദേശഭരണ പ്രദേശത്തുമുള്ള പൊതു സ്ഥാപനങ്ങൾ, പൊതുയിടങ്ങൾ എന്നിവിടങ്ങളിൽ തീവ്ര ശുചീകരണം നടക്കും.പഞ്ചായത്ത്, നഗരസഭാ കേന്ദ്രങ്ങളിൽ മാലിന്യ സാന്ദ്രത കൂടിയ പ്രദേശങ്ങൾ പൊതുജന പങ്കാളിത്തത്തോടെ ശുചീകരിക്കും.30ന് മിഷൻ ക്ലീൻ വയനാട് ശുചീകരണ യജ്ഞത്തിന്റെ രണ്ടാം ഘട്ട പ്രവർത്തനങ്ങൾ ജില്ലയിലെ മുഴുവൻ വീടുകളിലും കുടുംബശ്രീ മിഷന്റെ നേതൃത്വത്തിൽ നടക്കും.ഓരോ വീട്ടിലുമുള്ള അഴുകുന്ന മാലിന്യങ്ങൾ അതാതിടങ്ങളിൽ തന്നെ ശേഖരിച്ച് സംസ്കരിക്കും -അജൈവ മാലിന്യങ്ങൾ ശേഖരിച്ച് വൃത്തിയാക്കി തരം തിരിച്ച് വീടുകളിൽ സൂക്ഷിക്കും. ഇത് ഹരിത കർമ്മ സേനകളെ ഉപയോഗിച്ച് പിന്നീട് ശേഖരിക്കുകയും ക്ലീൻ കേരള കമ്പനിയുടെ നേതൃത്വത്തിൽ നീക്കം ചെയ്യുകയും ചെയ്യും. ഒക്ടോബർ 2 ന് ജില്ലയിലെ മുഴുവൻ തദ്ദേശഭരണ സ്ഥാപനങ്ങളിലും ശുചിത്വ സെമിനാറുകൾ സംഘടിപ്പിക്കും. സെമിനാറിൽ ഓരോ ഗ്രാമപഞ്ചായത്തിലും ഏറ്റെടുത്തു നടപ്പിലാക്കി വരുന്ന മാലിന്യ സംസ്കരണ പദ്ധതികളെ സംബന്ധിച്ചും തുടർ പ്രവർത്തനങ്ങൾ സംബന്ധിച്ചും, ഹരിതചട്ടം നടപ്പിലാക്കുന്നത് സംബന്ധിച്ച് ഒക്ടോബർ 2 മുതൽ എല്ലാ സ്ഥാപനങ്ങളിലും, പൊതുപരിപാടികളിലും ഹരിതചട്ടം നടപ്പിലാക്കുന്നത് സംബന്ധിച്ച് ഒക്ടോബർ 2 മുതൽ എല്ലാ സ്ഥാപനങ്ങളിലും, പൊതുപരിപാടിയിലും ഹരിത ചട്ടം നിർബന്ധമായും പാലിക്കപ്പെടുമെന്ന് ഉറപ്പു വരുത്തുന്നു.ഇതിന്റെ ഭാഗമായി 24 ന് ജില്ലാ തലത്തിൽ യോഗം ചേരും.തീവ്ര ചുഗലീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി ജില്ലയിലെ ഓഫീസുകളിൽ നിന്നും പ്രവർത്തനക്ഷമമല്ലാത്ത ഇ-മാലന്യങ്ങൾ 26 ന് ക്ലീൻ കേരള കമ്പനി മുഖേന നീക്കംചെയ്യുമെന്ന് വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി.നസീമ, ഹരിതകേരളംമിഷൻ ജില്ലാ കോ-ഓർഡിനേറ്റർ ബി.കെ.സുധീർകിഷൻ, ശുചിത്വമിഷൻ അസി. കോ-ഓർഡിനേറ്റർമാരായ എം.പി.രാജേന്ദ്രൻ, എ.കെ.രാജേഷ്, കുടുംബശ്രീ മിഷൻ കോ-ഓർഡിനേറ്റർ സാജിത ,ഹാരീസ്, എസ്. ജിഷ എന്നിവർ വാർത്താ സമ്മേളനത്തിൽ   പങ്കെടുത്തു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *