200 ആദിവാസി ഊരുകളിൽ സാക്ഷരതാ സർവ്വേ നടന്നു
കൽപറ്റ :വയനാട് ജില്ലയിലെ ആദിവാസി വിഭാഗങ്ങളുടെ നിരക്ഷരത മാറ്റുന്നതിന് വേണ്ടിസാക്ഷരതാ മിഷൻ ജില്ലയിൽ ആരംഭിക്കുന്ന വയനാട് ആദിവാസി സാക്ഷരതാ പദ്ധതിയുടെ 200 ഊരുകളിലുള്ള സർവ്വേ ഇന്നലെ നടന്നു പണിയ കാട്ടു നായ്ക വിഭാഗങ്ങൾ താമസിക്കുന്നകോളനികളാണ് രണ്ടാം ഘട്ടത്തിൽ തിര:ഞ്ഞെട്ടുത്തത് സർവ്വേയുടെ ജില്ലാതല ഉദ്ഘാടനം കല്പറ്റ നഗരസഭയിലെ മണിയംകോട് നെടും നില കോളനിയിൽ വെച്ച് 85 കാരിയായ നിരക്ഷരയായ വെള്ളച്ചി മുപ്പത്തിയുടെ വീട്ടിൽ നിന്ന് വിവരം ശേഖരിച്ച് കല്പറ്റ MLA.സി.കെ.ശശീന്ദ്രൻ നിർവ്വഹിച്ചു ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർപേഴ്സൺ T. ദേവകി അദ്ധ്യക്ഷത വഹിച്ചു കൗൺസിലർമാരായ ടി.മണി ടി.കെ.ദേവകി എന്നിവരും ഗിരീഷ് കൽപറ്റ, ചന്ദ്രൻ കിനാത്തി, K K. ഗീത ,ജി.ബി ജിത ,P.v. വാസന്തി എന്നിവർ സംസാരിച്ചു സാക്ഷരതാ മിഷൽ ജില്ലാ കോഡിനേറ്റർ P .N. ബാബു സ്വാഗതവും അസി കോഡിനേറ്റർ സ്വയാ നാസർ നന്ദിയും പറഞ്ഞു.ജില്ലയിലെ 23 ഗ്രാമ പഞ്ചായത്തിലേയും 3 നഗരസഭയിലേയും പണിയ കാട്ടുനായ്ക്ക വിഭാഗങ്ങൾ തിങ്ങി പാർക്കുന്ന 200 ഊരുകളിൽ സർവ്വേ നടന്നു .
ജില്ലയിലെ ആദിവാസി സാക്ഷരത 70% ൽ നിന്ന് പടിപടിയായി 90% ആയി ഉയർത്തുകയാണ് സാക്ഷരതാ മിഷന്റെ ലക്ഷ്യം .കഴിഞ്ഞ വർഷം നടന്ന ആദിവാസി സാക്ഷരത ഒന്നാം ഘട്ടത്തിൽ 28 2 ഊരുകളിലെ സാമൂഹ്യ പരമായ ഉയർച്ച സർക്കാർ പ്രത്യേകം ശ്രദ്ധിച്ചിരുന്നു ആദിവാസികളുടെ വെറ്റില മുറുക്ക് മദ്യപാനം എന്നിവയിൽ കുറവ് വന്നു ഊരുകളിലെ കുട്ടികൾ സ്കൂളിൽ പോകാൻ തുടങ്ങി മദ്യത്തിനെതിരേ നിരന്തര ബോധവൽക്കരണം നടത്തി ആദിവാസി കലാ സംഗമങ്ങളും പഠനയാത്രകളും പുത്തൻ ഉണർവേകി ആദിവാസി പഠിതാക്കളുടെ സംഗമത്തിൽ പിന്നോക്കക്ഷേമ മന്ത്രി. A Kബാലൻ പങ്കെടുത്തത് വലിയ അനുഭവമായിരുന്നു 200 ഊരുകളിൽ 6000 ൽ കുറയാത്ത നിരക്ഷരരുണ്ടാകും. ക്ലാസ്സ് എടുക്കാനായി 200 ആദിവാസി ഇൻസ്ട്രക്ടർമാരും 200 പൊതുവിഭാഗം ഇൻസ്ട്രകടർമാരായും 400 ഇൻസ്ട്രക്ടർമാരെ തിരഞ്ഞെടുത്തു ഇവരെ തന്നെയാണ് സർവ്വേ വളണ്ടിയർമാരായി നിശ്ചയിച്ചിരിക്കുന്നതു് വാർഡ് മെമ്പർമാരും ഊരുകൂട്ടം മൂപ്പൻമാരും പൊതു പ്രവർത്തകരും സർവ്വേയിൽ സഹായിക്കും ക്ലാസ്സുകളിൽ ചായയും ലഘുഭക്ഷണവും നല്കും നിയമസാക്ഷരതയിലും ബാങ്കിംഗ് സാക്ഷരതയില്ല ക്ലാസ്സുകൾ നല്കും. കല്പറ്റ നഗരസഭയിലെ മാനിവയൽ കോളനിയിൽ ചെയർപേഴ്സൺ സനിത ജഗദീഷും ബത്തേരിയിലെ തൊട്ടപ്പൻ കളം കോളനിയിൽ ചെയർമാൻ TLസാബുവും മാനന്തവാടിയിലെ നരി കൊല്ലി കോളനിയിൽ ചെയർമാൻ PRപ്രവീ ജും പൂതാടിയിലെ മുടക്കൊല്ലി കോളനിയിൽ പ്രസിഡണ്ട് രുഗ്മിണി സുബ്രമ് ഫണ്യനും മുളളൻകെല്ലി ചേലൂര് കോളനിയിൽ പ്രസിഡണ്ട് ഗിരിജ കൃഷ്ണനും നെൻ മേനി കളി പുര കോളണിയിൽ പ്രസിഡണ്ട് CR കറപ്പനും അമ്പലവയൽവികാസ് കോളനിയിൽ പ്രസിഡണ്ട് സീതാവിജയനും നൂൽപുഴ പുലി തൂക്കി കോളനിയിൽ പ്രസിഡണ്ട് Kശോഭൻകുമാറും പുൽപള്ളിവാളമാങ്ങാ മുല കോളനിയിൽ പ്രസിഡണ്ട് ബിന്ദു പ്രകാശും മീനങ്ങാടി യൂക്കാലിക വല കോളനിയിൽ പ്രസിഡണ്ട് ബീനാ വിജയനും തൊണ്ടർനാട് മുടവൻ കൊടി കോളനിയിൽ പ്രസിഡണ്ട് PA' ബാബുവും തിരുനെല്ലി മുള്ളൻകൊല്ലി കോളനിയിൽ പ്രസിഡണ്ട് മായാദേവിയും തവിഞ്ഞാൽ പുല്ലാ രം കോളനിയിൽ പ്രസിഡണ്ട് v ഷൈമയും വെള്ളമുണ്ട ഉപ്പു നടകോളനിയിൽ പ്രസിഡണ്ട് P. തങ്കമണിയും മുട്ടിൽ ശാസ്ത്രി നഗർ കോളനിയിൽ പ്രസിഡണ്ട് CK ബാലകൃഷ്ണനും മുപ്പയി നാട് കല്ലിക്കേണി കോളനിയിൽ പ്രസിഡണ്ട് Rയമുനയും എടവക മുട്ടേരി കോളനിയിൽ പ്രസിഡണ്ട് ഉഷ വിജയനും തരിയോട് ചെക്കാ നി കുന്ന് കോളനിയിൽ പ്രസിഡണ്ട് റീനാ സുനിലും മേപ്പാടി അമ്പലകുന്ന് കോളനിയിൽ പ്രസിഡണ്ട്KKസഹദും വൈത്തിരി തങ്ങൾ കുന്ന് കോളനിയിൽ പ്രസിഡണ്ട് v ഉഷാകുമാരിയും വെങ്ങപ്പള്ളി നാരങ്ങാക്കണ്ടി കോളനിയിൽ പ്രസിഡണ്ട്P M നാസറും കോട്ടത്തറ മാട കുന്ന് കോളനിയിൽ പ്രസിഡണ്ട് ലീലാമ്മയും പൊഴുതന മുത്താറികുന്ന് കോളനിയിൽ പ്രസിഡണ്ട് NC പ്രസാദും പടിഞ്ഞാറേതറ വലിയ നരിപ്പാറ കോളനിയിൽ പ്രസിഡണ്ട് MP നൗഷാദും കണിയാമ്പറ്റ കോപൺ കോളനിയിൽ പ്രസിഡണ്ട് ഹംസ കടവനും പനമരം ആര്യ നൂർ കോളനിയിൽ വികസന കാര്യ സ്ഥിരം സമിതി ചെയർപേഴ്സൺ ഷൈനീ കൃഷ്ണനും സർവ്വേകൾ ഉദ്ഘാടനം sN-bv-Xp.





Leave a Reply