November 15, 2025

കാട്ടുപന്നിയെ വേട്ടയാടിയ സംഭവത്തിൽ ഏഴ് പേർ കൂടി അറസ്റ്റിലായി

0
7-Accuseds

By ന്യൂസ് വയനാട് ബ്യൂറോ

മാനന്തവാടി> കാട്ടുപന്നിയെ പടക്കം പൊട്ടിച്ചു കൊന്ന് ഇറച്ചിയാക്കി വില്‍പ്പന നടത്തുകയും ഭക്ഷണം പാകം ചെയ്തു കഴിക്കുകയും ചെയ്ത സംഭവത്തില്‍ 7 പേരെ കൂടി വനപാലകര്‍ അറസ്റ്റ് ചെയ്തു. അലാറ്റില്‍ സ്വദേശികളായ  മനക്കകുടി അബ്രഹാം (62),  നെല്ലിക്കുന്നേല്‍ വിനോദ് മാത്യു (42), മൂലേക്കര ജിനേഷ് ജോര്‍ജ്ജ് (27), വെള്ളാരംക്കുന്നേല്‍ വി എന്‍ രാജീവ് കുമാര്‍ (38), കുരുന്തളിയില്‍ കെ വി ഷിനു (34), ചാത്തന്‍ക്കോട്ട് സണ്ണി എന്ന മാത്യു (48), ചെട്ടിയാട്ട് വീട് ജോയ് (57) എന്നിവരാണ് അറസ്റ്റിലായത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു. കഴിഞ്ഞ 6 നാണ് കേസിനാസ്പദമായ സംഭവം. സംഭവത്തില്‍പ്രദേശവാസിയായ തുരുത്തേല്‍ വാസു (68)വിനെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. പ്രതികളില്‍ നിന്നും തൊണ്ടിമുതലുകള്‍ കണ്ടെടുത്തു. കേസില്‍ ഇനിയും പ്രതികളെ പിടികൂടാന്‍ ഉണ്ടെന്ന് വനപാലകര്‍ പറഞ്ഞു. പേരിയ റെയിഞ്ച്ഓഫീസര്‍  കെ ജെ ജോസ്, വരയാല്‍ ഡെപ്യൂട്ടി റെയിഞ്ച്  ഓഫീസര്‍ എം കെ രാജീവ്‌ കുമാര്‍, സെക്ഷന്‍ ഫോറസ്റ്റര്‍മാരായ കെ അരവിന്ദാക്ഷന്‍, എം ഡി സുമതി, ബീറ്റ്ഓഫീസര്‍മാരായ  സി ജെ  റോബര്‍ട്ട്,  സി ഉഷാദ്, കെ കെ ബിജു, എം ഗോപി, വാച്ചര്‍ ബാലകൃഷ്ണന്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രതികളെ പിടികൂടിയത്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *