കാട്ടിക്കുളം ഗവ.ഹയര്‍സെക്കന്‍ഡറി സ്‌കൂളിന് 2 കോടി രൂപ അനുവദിച്ചു
മാനന്തവാടി മണ്ഡലത്തിലെ കെട്ടിടങ്ങളുടെ അപര്യാപ്തത വലിയ പ്രശ്‌നമായി നിലനിന്നിരുന്ന കാട്ടിക്കുളം ഗവണ്മെന്റ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിന് കെട്ടിടം നിര്‍മ്മിക്കുന്നതിനായി രണ്ട് കോടി രൂപ അനുവദിച്ചു. ശനിയാഴ്ച നടന്ന ഹയര്‍സെക്കന്‍ഡറി വകുപ്പിന്റെ സംസ്ഥാന തല വര്‍ക്കിംഗ് ഗ്രൂപ്പിലാണ് തുക പാസായത്. വയനാട് ജില്ലയില്‍ ഹയര്‍സെക്കന്‍ഡറി വകുപ്പ് കാട്ടികുളം ഗവ ഹയര്‍സെക്കന്‍ഡറി സ്‌കൂളിന് മാത്രമാണ് ഇത്തരത്തില്‍ ഫണ്ട് അനുവദിച്ചിട്ടുള്ളത്. വിഷയത്തിന്റെ ഗൌരവം ഉള്‍കൊണ്ട് മാനന്തവാടി എം എല്‍ എ ഒ ആര്‍ കേളു നടത്തിയ നിരന്തര ഇടപെടലാണ് ഫണ്ട് ലഭ്യമാകാന്‍ സഹായകമായത്.
Leave a Reply