January 24, 2026

രാഷ്ട്രീയ പാർട്ടികൾ ദർശനികത കൈവിടരുത്. :കത്തോലിക്കാ കോൺഗ്രസ്

0
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി….സമകാലിക രാഷ്ടീയ സംഭവ വികാസ ങ്ങൾ നമ്മുടെ രാജ്യത്തിന്റെ ബഹുസ്വരതയക്കും സ്വതന്ത്ര ജീവിതത്തിനും മങ്ങലേൽപ്പിക്കുന്നു. ജനങ്ങളുടെ നന്മയക്കും സാമൂഹികക്ഷേമത്തിനും മുൻഗണന നൽകേണ്ടവർ അവസരവാദ രാഷ്ട്രീയ നീക്കുപോക്കുകൾക്ക് വശംവദരായി ജനസേവനം മറക്കുന്നു.രാഷ്ട്രീയ പാർട്ടികൾ നടത്തുന്ന'രക്ഷാ 'യാത്രകൾ വാക്കുകൊണ്ടും പ്രവർത്തി കൊണ്ടും പോർക്കളമാക്കുന്ന പ്രവണത കൂടി വരുന്നു.ഇത് നമ്മുടെ നാട്ടിലെ ജനങ്ങളുടെ സ്വൈര്യ ജീവിതം തകർക്കാനേ ഉപകരിക്കൂ.രാജ്യത്തിന്റെ ബഹുസ്വരത കാത്തു സൂക്ഷിക്കുന്ന ഭരണനയങ്ങളാണ് നമ്മുടെ നാടിനും രാജ്യത്തിനും ആവശ്യമെന്ന് മാനന്തവാടി രൂപത കത്തോലിക്കാ കോൺഗ്രസ് എക്സിക്യൂട്ടീവ് യോഗം അഭിപ്രായപ്പെട്ടു. രൂപത ഡയറകടർ ഫാ.ആന്റോ മമ്പള്ളി ഉദ്ഘാടനം ചെയ്തു.പ്രസിഡൻറ് ഡോ.കെ.പി.സാജു അദ്ധ്യക്ഷനായ യോഗത്തിൽ ജനറൽ സെക്രട്ടറി വർക്കി നിരപ്പേൽ, ജോസ് എലഞ്ഞിമറ്റം, അഡ്വ.സാബു ജോൺ, സണ്ണി ചെറുകാട്, അഡ്വ. എൽ ബി മാത്യു ,ജോസ് കുറുമ്പാലക്കാട്ട്, ജോർജ്ജ് വിലങ്ങപാറ, തോമസ് ആര്യ മണ്ണിൽ, . മോളി കരിമ്പനാക്കുഴിയിൽ ,എന്നിവർ പ്രസംഗിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *