April 23, 2024

കായിക താരങ്ങളെ അവഗണിച്ച് ആരോഗ്യ വകുപ്പ്.

0
Img 20171013 114624
പരിക്കേറ്റവർ ദുരിതത്തിൽ

.
മാനന്തവാടി.600 ഓളം വിദ്യാര്‍ത്ഥികള്‍ പങ്കെടുക്കുന്ന ജില്ലയിലെ ഏറ്റവും വലിയ കായികമേള നടക്കുമ്പോള്‍ വേണ്ടത്ര സുരക്ഷയൊരുക്കാന്‍ ആരോഗ്യ വകുപ്പിന് വിമുഖത.ട്രാക്കിലും പവലിയനിലും വിജയം കൊയ്യാനായി കൈമെയ് മറന്നോടുന്ന കായിക താരങ്ങള്‍ക്ക് അപകടം സംഭവിച്ചാല്‍ പ്രാഥമിക ചികിത്സയൊരുക്കാനായി മുന്‍ വഷങ്ങളിലെല്ലാം ആരോഗ്യ വകുപ്പിന്റ ആംബുലന്‍സും ജീവനക്കാരും ഉണ്ടാവാറുണ്ട്. എന്നാല്‍ ഈ വര്‍ഷം ഈ ആവശ്യത്തിനായി സംഘാടകസമിതി ആരോഗ്യ വകുപ്പിന് കത്ത് നല്‍കിയെങ്കിലും ആരെയും അയക്കാന്‍ നിര്‍വ്വാഹമില്ലെന്നായിരുന്നു മറുപടി.കുട്ടികള്‍ക്കുള്ള വാക്‌സിനേഷന്‍ പ്രവൃത്തിയില്‍ മുഴുവന്‍ ജീവനക്കാരും വ്യാപൃതരായിരിക്കുന്നതിനാലാണ് ജീവനക്കാരെ നല്‍കാന്‍ കഴിയില്ലെന്ന നിലപാടില്‍ ാരോഗ്യ വകുപ്പുള്ളത്. ഇതിന് പകരം സംവിധാനമേര്‍പ്പെടുത്താന്‍ സംഘാടകര്‍ക്കും കഴിഞ്ഞില്ല.  പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ നിന്നുമുള്ള മെഡിക്കൽ കിറ്റ് മാത്രമാണ ആരോഗ്യ വകുപ്പ് കായിക മേള വേദിയിൽ എത്തിച്ചത്. ഇന്നലെ പ്രതിഷേധം ശക്തമായപ്പോൾ ഇന്ന് സ്കൂൾ ഹെൽത്ത് പദ്ധതിയിൽ ഒരു നഴ്സിനെ ചുമതലപ്പെടുത്തി ആരോഗ്യ വകുപ്പ് തടിയൂരി. പെൺക്കുട്ടികളുടെ 400 മീറ്റർ ഓട്ടമത്സരത്തിൽ ഫിനിഷിംഗ് പോയിന്റിൽ തളർന്നു വീണ കാട്ടിക്കുളത്തിന്റെ താരം സജിതയെ നടത്തിയാണ് വിശ്രമമുറിയിലേക്ക് കൊണ്ടുവന്നത്. 5000 മീറ്റർ ഓട്ടമത്സരത്തിന് ശേഷം കുഴഞ്ഞു വീണ തരിയോട്സ് ക്കുളിലെ അമൃതയെ പോലീസ് വാഹനത്തിലാണ് ആശുപത്രിയിലേക്ക് കൊണ്ട് പോയത്.80 മീറ്റർ ഹർഡിൽസ് മത്സരത്തിൽ പങ്കെടുത്ത ജോബിൻ ജോർജിന്റെ കാലിനും പരിക്കേറ്റിരുന്നു.   മാർച്ച് പാസ്റ്റിനിടെ ഒരു സ്റ്റുഡന്റ് പൊലീസ് കേഡറ്റും തളർന്നുവീണു.           .   ആരോഗ്യ വകുപ്പിന്റെ  നടപടിയില്‍ രക്ഷിതാക്കള്‍ക്കും കായിക താരങ്ങൾക്കുമിടയിൽ പ്രതിഷേധമുയർന്നിട്ടുണ്ട്.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *