April 25, 2024

വേഗതയേറിയ ആറ് താരങ്ങൾ

0
Img 20171013 122613
നന്ദന, ബിനീഷ്, അഖില, റോഷൻ, ആരിക, ഷെറിൻ – അഭിമാന താരങ്ങൾ

മാനന്തവാടി: ഒമ്പതാമത് റവന്യൂ ജില്ലാ സ്കൂൾ കായിക മേളയിലെ വേതയേറിയ ആറ് താരങ്ങൾ കായിക മേഖലയുടെ അഭിമാനമായി.    സബ് ജൂനിയർ ആൺ കുട്ടികളുടെ 100 മീറ്റർ ഓട്ടമത്സരത്തിൽ  തരിയോട് ജി.എച്ച്. എസ്. എസിലെ എട്ടാം ക്ലാസ്സ് വിദ്യാർത്ഥി  സി. ബിനീഷ് ഒന്നാമതെത്തി. ഇടിയം വയൽ ബാബു – മിനി ദമ്പതികളുടെ മകനാണ്.  പെൺകുട്ടികളുടെ  വിഭാഗത്തിൽ കണിയാരം  ഫാ: ജി.കെ.എം സ്കൂളി ലെ ഒമ്പതാം ക്ലാസ്സ് വിദ്യാർത്ഥി കൽപ്പറ്റ കേന്ദ്രീയ കായികപരിശീലന കേന്ദ്രത്തിലെ കെ.ടി.കെ. നന്ദന ക്കാണ് ഒന്നാം സ്ഥാനം. കോഴിക്കോട് സ്വദേശിനിയാണ് നന്ദന .
        ജൂനിയർ ആൺ കുട്ടികളുടെ നൂറ് മീറ്ററിൽ  പുൽപ്പള്ളി  വിജയ  ഹയർ സെക്കണ്ടറി സ്കൂളിലെ ഒമ്പതാം  വിദ്യാർത്ഥിയും ആടികൊല്ലി സ്വദേശിയുമായ റോഷൻ ലോറൻസും പെൺകുട്ടികളുടെ വിഭാഗത്തിൽ വടുവൻചാൽ ജി.എച്ച്.എസ്.എസിലെ  പ്ലസ് വൺ വിദ്യാർത്ഥി എം.ആർ.അഖിലയും വേഗതയേറിയ താരമായി.തുടർച്ചയായി രണ്ടാം വർഷവും വേഗതയേറിയ താരമായ അഖില എണ്ണൂറ് മീറ്ററിൽ വെങ്കലവും നേടിയിരുന്നു .കടൽമാട്  പെരുമ്പാടിക്കുന്ന് മുറിക്കൽ രാജുവിന്റെയും റ്റിസയുടെയും മകളാണ്.
     സീനിയർ ആൺകുട്ടികളുടെ നൂറ് മീറ്ററിൽ  മുട്ടിൽ ഡബ്ല്യൂ. ഒ .വി.എച്ച്.എസിലെ പ്ലസ് ടു വിദ്യാർത്ഥിയും മാണ്ടാട് മാങ്ങാട്ട തുമ്പുങ്കൽ ഷനോജ് – ഷീബ ദമ്പതികളുടെ മകനുമായ  ഷെറിൻ ഷനോജ് വേഗതയേറിയ താരമായി.  പെൺ കുട്ടികളുടെ വിഭാഗത്തിൽ കൽപ്പറ്റ കേന്ദ്രീയ കായിക പരിശീലന കേന്ദ്രത്തിലെ സി.കെ. ആരികയാണ് താരം .കുറ്റ്യാടി   പാറക്കടവ്  ചേരിക്കാവിൽ സുഭാഷിന്റെയും സുനിതയുടെയും മകളാണ് ആരിക.കഴിഞ്ഞ വർഷം 100 മീറ്ററിലും 200 മീറ്ററിലും ഒന്നാം സ്ഥാനക്കാരിയായിരുന്നു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *