June 16, 2025

കായികമേള: എല്ലാ മേഖലകളിലും സജീവമായി എൻ എസ് എസ്

0

By ന്യൂസ് വയനാട് ബ്യൂറോ


മാനന്തവാടി:ജില്ലാ കായിക മേളയ്ക്ക് പൂർണ്ണ പിന്തുണയുമായി ഹയർ സെക്കഡറി സ്കൂൾ എൻ എസ് എസ് യൂണിറ്റും.  ഭക്ഷണം പാകം ചെയ്യൽ,  വിതരണം, ഗ്രൗണ്ടിലെ ട്രാക്ക് ഒരുക്കൽ സ്കൂളിൽ താമസിക്കുന്ന കായിക താരങ്ങൾക്കുള്ള എല്ലാ സൗകര്യങ്ങളും ഒരുക്കൽ തുടങ്ങിയ പ്രവർത്തനങ്ങളുമായാണ് എൻ എസ് എസ് യൂണിറ്റ് കായിക മേളയ്ക്ക് ഒപ്പമുള്ളത്. കായികമേള നടക്കുന്ന ഓരോ ദിവസവും രാത്രി സ്കൂളിൽ താമസിച്ചാണ് പിറ്റേ ദിവസത്തേക്കുള്ള ഒരുക്കങ്ങൾ നടത്തുന്നത് . 60 പെൺകുട്ടികളും 40 ആൺകുട്ടികളുമാണ്  'ഹയർ സെക്കഡറി വിഭാഗം എൻ എസ് എസ് യൂണിറ്റിൽ ഉള്ളത്. കായിക മേളയുടെ സുഗമമായ നടത്തിപ്പിന് എൻ എസ് എസ് യൂണിറ്റിന്റെ പ്രവർത്തനം വലിയ മുതൽക്കൂട്ടാണ്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *