June 16, 2025

കെ-ടെറ്റ് അധിക യോഗ്യത: നിയമനാംഗീകാരം. അധ്യാപകര്‍ പ്രക്ഷോഭത്തിലേക്ക് ഒക്‌ടോബര്‍ 25 ന് ഡി.ഡി.ഇ ഓഫീസ് മാര്‍ച്ച്

0
07

By ന്യൂസ് വയനാട് ബ്യൂറോ


കല്‍പ്പറ്റ : അധ്യാപക നിയമനത്തിനും ശമ്പളത്തിനും സ്ഥാനകയറ്റത്തിനും കെ-ടെറ്റ് അധിക യോഗ്യത നിര്‍ബന്ധമാക്കിയ ഉത്തരവിനെതിരെ അധ്യാപകര്‍ പ്രക്ഷോഭത്തിന്. സംസ്ഥാനത്തെ 14 ജില്ലകളിലും സമരപ്രഖ്യാപന കവന്‍ഷനുകളും 25 ന് ഡി.ഡി.ഇ ഓഫീസ് മാര്‍ച്ചും സംഘടിപ്പിക്കും. അധ്യാപക വിരുദ്ധ ഉത്തരവ് പിന്‍വലിക്കണമെ് കെ.എസ്.ടി.യു സമരപ്രഖ്യാപന കവന്‍ഷന്‍ ആവശ്യപ്പെട്ടു.
              കെ-ടെറ്റ് അധിക യോഗ്യതയില്‍ നിന്ന്  സര്‍വ്വീസിലുള്ളവരെ ഒഴിവാക്കുക, അധ്യാപകര്‍ക്ക് സ്ഥാനകയറ്റവും നിയമനാംഗീകാരവും വേതനവും മുന്‍കാല പ്രാബല്ല്യത്തോടെ അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളുമായി കെ.എസ്.ടി.യു വിന്റെ നേതൃത്വത്തില്‍ ജില്ലാ വിദ്യാഭ്യാസ ഡയരക്ടര്‍ (ഡി.ഡി.ഇ) ഓഫീസിലേക്ക് ഒക്‌ടോബര്‍ 25 ബുധനാഴ്ച മാര്‍ച്ചും ധര്‍ണ്ണയും നടത്താന്‍ കല്‍പ്പറ്റയില്‍ നട സമര പ്രഖ്യാപന കവന്‍ഷന്‍ തീരുമാനിച്ചു.
 വിദ്യാഭ്യാസ നിയമത്തിലും ചട്ടത്തിലും (കെ.ഇ.ആര്‍) ഇല്ലാത്ത അധിക യോഗ്യതയാണ് സര്‍ക്കാര്‍ അടിച്ചേല്‍പിക്കുത്. സ്‌കുള്‍ അധ്യാപകര്‍ക്ക് പഠിപ്പിക്കാനായി സര്‍ക്കാര്‍ നിശ്ചയിച്ച  അക്കാഡമിക യോഗ്യതയും പരിശീലനവും പൂര്‍ത്തിയാക്കി  സര്‍വ്വീസില്‍ കയറിയതിന് ശേഷം നിലവിലുള്ള അധ്യാപകരും അധിക യോഗ്യത വേണമെ ഉത്തരവ് പിന്‍വലിക്കണം.    
   2016 ഓഗസ്റ്റിലാണ് സര്‍ക്കാര്‍ സ്‌കുളുകളിലെ അധ്യാപകര്‍ക്ക് കെടെറ്റ് നടപ്പാക്കാന്‍ പി.എസ്.സി തീരുമാനിച്ചത്. എന്നാല്‍ 4 വര്‍ഷം മുമ്പേ എയ്ഡഡ് സ്‌കുളുകളില്‍ നടപ്പാക്കുു.  വിദ്യാഭ്യാസ വകുപ്പിന്റെ ഒരേ തസ്തികയില്‍ ഒരേ സമയം ജോലി ചെയ്യാന്‍ രണ്ട് തരം യോഗ്യത വേണമെര്‍ത്ഥം. സര്‍ക്കാര്‍-എയ്ഡഡ് വേര്‍തിരിവുണ്ടാക്കിയത് വിദ്യാഭ്യാസ വകുപ്പാണ്. ഈ ഇരട്ടത്താപ്പാണ് ചോദ്യം ചെയ്യപ്പെടുത്.
 എയ്ഡഡ് സ്‌കൂളുകളില്‍  ജോലി ചെയ്യു ആയിരക്കണക്കിന് അധ്യാപകരുടെ വേതനം  കെ-ടെറ്റ് അധിക യോഗ്യതയുടെ പേരില്‍ നിഷേധിക്കാനിടയാവരുത്. സ്ഥാന കയറ്റങ്ങള്‍, നിയമനങ്ങള്‍ക്ക് അംഗീകാരം തടയരുത്. അധ്യാപകരായ സഹപ്രവര്‍ത്തകരുടെ ആശങ്കക്ക് അറുതി വേണം. നിലവില്‍ ജോലി ചെയ്യു, പ്രമോഷന്‍ ലഭിച്ച അധ്യാപകരുടെ വേതനവും, നിയമനാംഗീകാരവും തടയുതിന് പകരം സര്‍വ്വീസിലുള്ള മുഴുവന്‍ അധ്യാപകരെയും കെ-ടെറ്റ് അധിക യോഗ്യതയില്‍ നിന്നൊഴിവാക്കുകയാണ് വേണ്ടത്.
            കെടെറ്റ് പരീക്ഷയും വിവാദത്തിലാണ്. വിദ്യാഭ്യാസ വകുപ്പ് നടത്തു പരീക്ഷയില്‍ 10 ശതമാനത്തില്‍ താഴെയാണ് വിജയ ശതമാനം. നേരത്തെ മാര്‍ക്കിളവ് നല്‍കിയതിലും വിവാദമുണ്ടായിരുന്നു. ശക്തമായ പ്രതിഷേധത്തെ തുടര്‍ന്നാണ് മാര്‍ക്കിളവും മുന്‍കാല പ്രാബല്ല്യവും അനുവദിച്ചത്. പുതിയ ഉത്തരവോടെ അധ്യാപകരുടെ ജോലി ഭീഷണിയിലായിരിക്കുകയാണ്.
  കെ.എസ്.ടി.യുവിന്റെ നേതൃത്വത്തില്‍ കല്‍പ്പറ്റയില്‍ നട ആദ്യ ജില്ലാ തല സമരപ്രഖ്യാപന കവന്‍ഷന്‍  സംസ്ഥാന പ്രസിഡന്റ് സി.പി.ചെറിയ മുഹമ്മദ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്ര'റി അബ്ദുല്ല വാവൂര്‍ മുഖ്യപ്രഭാഷണം നടത്തി. കെ.എസ്.ടി.യു ജില്ലാ പ്രസിഡന്റ് പി.പി.മുഹമ്മദ് അധ്യക്ഷത വഹിച്ചു. 
          എം.കെ.ഷീബ, സി.പി.സൗമേഷ്, ഇ.ടി.റിഷാദ്, സി.നൗഫല്‍, എം.ആര്‍.രേണുക, ജിതിന്‍,  എം.സുഭാഷ്, എ.എം.മിനി, കെ.സമറുദ്ധീന്‍, എം.അയ്യൂബ്, പി.ഷമീര്‍, കെ.അലി, എം.പി.മുസ്തഫ, പി.എം.മുനീര്‍, ടി.കെ.ഷാനവാസ്, ജില്ലാ ജനറല്‍ സെക്ര'റി നിസാര്‍ കമ്പ സ്വാഗതവും ജില്ലാ ട്രഷറര്‍ കെ.സിദ്ദീഖ് നന്ദിയും പറഞ്ഞു.
   
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *