ഒക്‌ടോബര്‍ 25 ന് ഡി.ഡി.ഇ ഓഫീസ് മാര്‍ച്ച്, ആര്‍.എസ്.എസ് ന്റെ വര്‍ഗ്ഗീയതക്കെതിരെ പ്രകടനവും പൊതുയോഗവും നടത്തി
കല്‍പ്പറ്റ:യുവജനദാതള്‍(എസ്)കല്‍പ്പറ്റ മുനിസിപ്പല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കല്‍പ്പറ്റയില്‍ പ്രകടനവും പൊതുയോഗവും സംഘടിപ്പിച്ചു.പൊതുയോഗം ജനദാതള്‍(എസ്)സംസ്ഥാന കമ്മിറ്റി അംഗം കുര്യാക്കോസ് മുള്ളമട ഉദ്ഘാടനം ചെയ്തു.നാടിന്റെ ഐക്യം തകര്‍ക്കാന്‍ ശ്രമിക്കു ബി.ജെ.പി.കേന്ദ്രത്തിനും കേരളത്തിനും ഒരുപോലെ ആപത്താണ്.കേന്ദ്രസര്‍ക്കാരിന്റെ ജനദ്രോഹ നടപടികളില്‍ ജനതയെ ഇല്ലാതാക്കിക്കൊണ്ടിരിക്കുകയാണ്.പെട്രോളിനും ഡീസലിനും ദിവസേന വില വര്‍ദ്ധിച്ചു വരുന്നു.ജി.എസ്.ടി.പോലുള്ള സംവിധാനങ്ങള്‍ ജനതയുടെ മുകളില്‍ അടിച്ചേല്‍പ്പിച്ചും നോട്ട്നിരോധനം പോലുള്ള സാമ്പത്തിക പ്രതിസന്ധികള്‍ ഇന്ത്യയില്‍ സൃഷ്ടിച്ചും വര്‍ഗ്ഗീയ ധ്രുവീകരണത്തിലൂടെ രാജ്യത്തിലെ ജനതയെ തമ്മിലടിപ്പിക്കുന്നു.നരേന്ദ്ര മോഡിയുടെ നേതൃത്വത്തിലൂടെ ഒരു നരാതവ ഗവമെന്റിനെതിരെ ശക്തമായ പ്രതിഷേധവുമായി യുവജനദാതള്‍(എസ്)വരും ദിവസങ്ങളില്‍ മുന്നോട്ട് വരണമെന്ന് അദ്ദേഹം ഉദ്ഘാടന പ്രസംഗത്തില്‍ കൂട്ടിച്ചേര്‍ത്തു.കല്‍പ്പറ്റ നിയോജക മണ്ഡലം പ്രസിഡന്റ് വി.സജീവ് അധ്യക്ഷത വഹിച്ച യോഗത്തില്‍ യുവജനദാതള്‍(എസ്)വയനാട് ജില്ലാ സെക്രട്ടറി ജനറല്‍ സി.പി.റഹീസ് മുഖ്യപ്രഭാഷണം നടത്തി.സംസ്ഥാന കമ്മിറ്റിയംഗം സി.കെ.ഉമ്മര്‍,നിസാര്‍ പള്ളിമുക്ക്,നസീബ് ഇബ്രാഹിം,രാമദാസ്,ഷാരോ അമ്പിലേരി,താഹ അബൂബക്കര്‍,സജീര്‍ കല്‍പ്പറ്റ,അബ്ദുല്‍ ജനീഷ്,ജോഷി ബേബി,രാജേഷ് വെള്ളാരംകു് എിവര്‍ സംസാരിച്ചു.നാജിഷ് പഴന്തോത്ത് സ്വാഗതവും,വിഷ്ണു ഗോപാല്‍ നന്ദിയും പറഞ്ഞു.






Leave a Reply