January 20, 2026

എ.ടി.എമ്മുകൾ നിശ്ചലം :റീത്ത് വെച്ച് നാട്ടുകാരുടെ പ്രതിഷേധം.

0
IMG-20171014-WA0054
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി;ഒരുമാസത്തോളമായി പ്രവര്‍ത്തിക്കാതെ അടഞ്ഞു കിടക്കുന്ന സ്റ്റേറ്റ് ബേങ്ക് ഓഫ് ഇന്ത്യയുടെ കെല്ലൂരിലെ എ ടി എം കൗണ്ടറിന് മുന്നില്‍ നാട്ടുകാര്‍ റീത്ത് വെച്ച് പ്രതിഷേധിച്ചു.മാനന്തവാടി താലൂക്കില്‍ തന്നെ ആദ്യത്തെ സ്റ്റേറ്റ് ബേങ്ക് ഓഫ് ഇന്ത്യയുടെ ശാഖയായിട്ടാണ് കെല്ലുരില്‍ 1980 ല്‍ ്അഞ്ചുകുന്ന് ശാഖയുടെ പ്രവര്‍ത്തനം തുടങ്ങിയത്.മുപ്പത് വര്‍ഷത്തോളം ഇവിടെ പ്രവര്‍ത്തിച്ചു വന്നിരുന്ന ശാഖാ അഞ്ച് വര്‍ഷം മുമ്പാണ് പനമരത്തേക്ക മാറ്റിയത്.വേണ്ടത്ര ബിസിനസ്സില്ലെന്ന കാരണം പറഞ്ഞ് ശാഖ മാറ്റാാനുള്ള ശ്രമങ്ങള്‍ തുടങ്ങിയപ്പോള്‍ നാട്ടുകാര്‍ ശ്കതമായ പര്തിഷേധം സമരങ്ങള്‍ നടത്തിയിരുന്നു.ഇതേതുടര്‍ന്നാണ് കെല്ലൂരില്‍ എ ടി എം കൗണ്ടര്‍ അനുവദിച്ചു നല്‍കിയത്.എന്നാല്‍ എ ടി എം കൗണ്ടര്‍ തുറന്നെങ്കിലും ഭൂരിഭാഗം ദിവസങ്ങളിലും കൗണ്ടറില്‍ പണമുണ്ടാവാറില്ലെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു.ഇത് സംബന്ധിച്ച നിരവധി തവണ പരാതി നല്‍കിയെങ്കിലും പിരഹാരമുണ്ടായില്ല.കഴിഞ്ഞ ഒരു മാസത്തോളമായി യന്ത്ര തകരാര്‍ കാരണം എ ടി എം പ്രവര്‍ത്തിക്കുന്നില്ല.ഇതില്‍ പ്രതിഷേധിച്ചാണ് നാട്ടുകാര്‍ കെല്ലൂര്‍ പാരഡൈസ്‌ക്ലബ്ബിന്റെ നേതൃത്വത്തില്‍ സൂചനാ പ്രതിഷേധവുമായി രംഗത്ത് വന്നത്.കൗണ്ടറിന് മുകളിലും പുറത്തും റീത്ത് വെച്ച് ചന്ദനത്തിരികള്‍ കൊളുത്തിയാണ് പ്രതിഷേധിച്ചത്.ഒരാഴ്ച്ചക്കകം എ ടി എം തുറക്കാന്‍ നടപടിയുണ്ടായില്ലെങ്കില്‍ ശക്തമായ സമരത്തിനിറങ്ങാനാണ് നാട്ടുകാര്‍ തീരുമാനിച്ചത്.സി അബ്ദുല്‍ അഷ്‌റഫ്,കൊച്ചിഹമീദ്,സി കെ ഉസ്മാന്‍ഹാജി,സലീം കേളോത്,ഉവൈസ് എടവെട്ടന്‍,കെ എന്‍ മമ്മൂട്ടി,വെട്ടന്‍ അബ്ദുള്ള,കീപ്രത്ത് മമ്മൂട്ടി തുടങ്ങിയവര്‍ സമരത്തിന് നേതൃത്വം നല്‍കി.സംസ്ഥാനപാതയോട് ചേര്‍ന്നുള്ള ഈ കൗണ്ടര്‍ കൃത്യമായി പ്രവര്‍ത്തിച്ചാല്‍ മുമ്പ് അഞ്ച്കുന്ന് ശാഖയില്‍ അക്കൗണ്ടുണ്ടായിരുന്ന ആയിരക്കണക്കിന് അക്കൗണ്ട് ഉടമകള്‍ക്കും വിനോദസഞ്ചാരികള്‍ക്കും ഏറെ പ്രയോജനകരമാവും.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *