റോഡ് പണിനടക്കാത്തതിൽ പ്രതിക്ഷേധിച്ചു

കണിയാരം:കാൽനട യാത്രപോലും ദുഷ്കരമായ വാട്ടർകുന്നു കുറ്റിമൂല റോഡ് കരാർ നൽകിയിട്ടുണ്ട് മാസങ്ങൾ കഴിഞ്ഞിട്ടും പണിനടക്കുന്നില്ല. വാട്ടർകുന്നു ഭാഗത്തേക്ക് ഓട്ടോറിക്ഷപോലും വിളിച്ചാൽ വരുന്നില്ല. നിരവതി ആളുകൾ മാനന്തവാടിയിലേക്കും മറ്റും പോകുവാൻ കിലോമീറ്റർ നടന്നുവേണം പോകാൻ. ഇ സാഹചര്യത്തിൽ ഉടൻ റോഡ് ഗതാഗത യോഗ്യമാക്കണമെന്നു ബിജെപി വാട്ടർകുന്നു കമ്മിറ്റി ആവശ്യപ്പെട്ടു. യോഗത്തിൽ ഷാലു വാട്ടർകുന്നു അധ്യക്ഷത വഹിച്ചു. യോഗത്തിൽ രൂപേഷ്. സജിത്ത് എന്നിവർ സംസാരിച്ചു.

Leave a Reply