എഎഡബ്ല്യുകെ ടെക്‌നിക്കല്‍ ഇസ്റ്റിസ്റ്റ്യൂട്ട് ഉദ്ഘാടനം വെള്ളിയാഴ്ച
കല്‍പ്പറ്റ: അസോസിയേഷന്‍ ഓഫ് ഓട്ടോമൊബൈല്‍ വര്‍ക്ക്‌ഷോപ്‌സ് കേരള (എഎഡബ്ല്യുകെ) യുടെ നേതൃത്വത്തില്‍ കാക്കവയല്‍ (വാര്യാട്) ആരംഭിക്കുന്ന ടെക്‌നിക്കല്‍ ഇസ്റ്റിസ്റ്റ്യൂട്ടിന്റെ ഉദ്ഘാടനം നാളെ നടക്കുമെന്ന് എഎഡബ്ല്യുകെ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. വെള്ളി രാവിലെ 10ന് എഎഡബ്ല്യുകെ ടെക്‌നിക്കല്‍ ഇന്‍സ്റ്റിസ്റ്റ്യൂട്ട് സംസ്ഥാന പ്രസിഡന്റ് എം.കെ. വിജയന്‍ ഉദ്ഘാടനം ചെയ്യും. ലക്ഷക്കണക്കിന് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതാണ് ഓട്ടോമൊബൈല്‍ വ്യവസായം. 2020ഓടെ കേരളത്തില്‍ ഒന്നരകോടിയോളം വാഹനങ്ങള്‍ നിരത്തുകളില്‍ ഉണ്ടാകും എന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഈ വാഹനങ്ങള്‍ പരിചരിക്കുന്നതിനുള്ള ആളുകള്‍ ഇന്ന് ഈ മേഖലയില്‍ പ്രവര്‍ക്കുന്നില്ല. ഓട്ടോമൊബൈല്‍ എന്‍ജിനീയറിംഗ് കഴിഞ്ഞ് ഇറങ്ങുന്നവര്‍പോലും ഈ മേഖലയില്‍ ജോലി ചെയ്യുന്നില്ല. ഈ സാഹചര്യത്തിലാണ് അസോസിയേഷന്‍ ഓഫ് ഓട്ടോമൊബൈല്‍ വര്‍ക്ക്‌ഷോപ്‌സ് കേരളയുടെ നേതൃത്വത്തില്‍ ഭാരത സര്‍ക്കാരിന്റെ എഎസ്ഡിസി സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് നാഷണല്‍ സ്‌കില്‍ ക്വാളിഫിക്കേഷന്‍ ഫ്രെയിംവര്‍ക് ലെവല്‍ പദ്ധതിയുടെ കീഴില്‍ കേരളത്തില്‍ ആകമാനം സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുടങ്ങുന്നത്. 15 മാസം കൊണ്ട് ലോകോത്തര നിലവാരമുള്ള ടെക്‌നിഷ്യന്‍മാരെ വാര്‍ത്തെടുക്കുകയും ചെയ്യുക എന്ന ഉദ്ദേശത്തോടെയാണ് സ്ഥാപനം ആരംഭിക്കുന്നത്.
ഇന്ന് നിരത്തിലോടുന്ന ആധുനിക സാങ്കേതിക നിലവാരമുള്ള ഏഥ് വാഹനവും റിപ്പയര്‍ ചെയ്യാന്‍ പ്രാപ്തരാക്കുന്ന വിദ്യാഭ്യാസ സമ്പ്രദായത്തിന് കരേളത്തില്‍ ആദ്യമായി വഴിതുറക്കുകയാണ് അസോസിയേഷന്‍ ഓഫ് ഓട്ടോമൊബൈല്‍ വര്‍ക്ക്‌ഷോപ്‌സ് കേരള. ഇന്ത്യയിലും വിദേശത്തും തൊഴില്‍ സാധ്യതയുള്ള അന്തര്‍ദേശീയ തലത്തില്‍ അംഗീകാരമുള്ള സര്‍ട്ടിഫിക്കറ്റ്, ആധുനിക ക്ലാസ് റൂമുകള്‍, അത്യാധുനിക ഉപകരണങ്ങളോടുകൂടിയ വിപുലമായ പ്രാക്ടിക്കല്‍ ലാബ്, കംപ്യൂട്ടര്‍ ലാബ്, പ്രഗല്‍ഭരായ അധ്യാപകര്‍, കുറഞ്ഞ ഫീസ് നിരക്ക്, നൂറ് ശതമാനം ഉറപ്പുള്ള തൊഴില്‍ എന്നിവ നല്‍കുമെന്ന് വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്ത അസോസിയേഷന്‍ ഓഫ് ഓട്ടോമൊബൈല്‍ വര്‍ക്ക്‌ഷോപ്‌സ് കേരള ജില്ലാ പ്രസിഡന്റ് കെ. പ്രശാന്ത്, സെക്രട്ടറി വി.എ. ബിജോയ്, വി.കെ. ചന്ദ്രന്‍, പി.ഡി. സുരേഷ് എന്നിവര്‍ പറഞ്ഞു.





Leave a Reply