വഴിയോര കച്ചവടക്കാര്‍ക്കുള്ള തിരിച്ചറിയല്‍കാര്‍ഡ് വിതരണം ബുധനാഴ്ച
മാനന്തവാടി> ദേശീയ നഗര ഉപജീവന മിഷന്‍ പദ്ധതിയുടെ ഭാഗമായി മാനന്തവാടി നഗരസഭയിലെ അര്‍ഹരായ വഴിയോര കച്ചവടക്കാര്‍ക്കുള്ള തിരിച്ചറിയല്‍ കാര്‍ഡ് നവംബര്‍ 1 ന് വിതരണം ചെയ്യും. മാനന്തവാടി മുനിസിപ്പല്‍ ടൌണ്‍ ഹാളില്‍ ഒ ആര്‍ കേളു എം എല്‍ എ തിരിച്ചറിയല്‍ കാര്‍ഡ് വിതരണോദ്ഘാടനം നിര്‍വ്വഹിക്കും. നഗരസഭാധ്യക്ഷന്‍ വി ആര്‍ പ്രവീജ് അധ്യക്ഷനാകും. കുടുംബശ്രീ ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ പി സാജിത മുഖ്യാതിഥിയായിരിക്കും. തെരുവ് കച്ചവടക്കാരെ കണ്ടെത്തുന്നതിന്‌വേണ്ടി നടത്തിയ ആദ്യഘട്ട സര്‍വ്വേയില്‍ ഉള്‍പ്പെട്ട 41 പേര്‍ക്കാണ് തിരിച്ചറിയല്‍ കാര്‍ഡ് വിതരണം ചെയ്യുന്നത്. സര്‍വ്വേ പൂര്‍ത്തീകരിച്ച ശേഷം 271 പേര്‍ നഗരസഭയില്‍ അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ട്. നഗരസഭ ഉദ്യോഗസ്ഥര്‍ പരിശോധിച്ചതിനുശേഷം നവംബര്‍ അവസാനത്തോടെ ഇവര്‍ക്ക് തിരിച്ചറിയല്‍കാര്‍ഡ് നല്‍കും.
തുടര്‍ന്ന് നഗര പരിധിയിലെ തെരുവുകളെ സ്വതന്ത്ര കച്ചവടമേഖല, നിയന്ത്രിത കച്ചവടമേഖല, കച്ചവട നിരോധിത മേഖല എന്നിങ്ങനെ വേര്‍തിരിക്കും. കച്ചവട നിരോധിത മേഖലയില്‍ കച്ചവടം ചെയ്യുവരെ മറ്റുഭാഗങ്ങളിലേക്ക് മാറ്റി പുനരധിവസിപ്പിക്കും.പ്രത്യേക കച്ചവട മേഖലകള്‍ സ്ഥാപിച്ച് നവംബര്‍ അവസാനത്തോടെ വഴിയോര കച്ചവടക്കാര്‍ക്ക് ലൈസന്‍സ് നല്‍കുന്നതിനുള്ള നടപടികള്‍ കൈകൊള്ളുമെന്നും നഗരസഭ സെക്രട്ടറി അറിയിച്ചു.





Leave a Reply