February 18, 2026

ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ സാംസ്‌കാരി പ്രവര്‍ത്തകര്‍ രംഗത്തിറങ്ങണം-ഐ.സി.ബാലകൃഷ്ണന്‍ എം എല്‍എ

0
03-1-1
By ന്യൂസ് വയനാട് ബ്യൂറോ

കല്‍പ്പറ്റ: കേന്ദ്ര കേരള സര്‍ക്കാറുകളുടെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ സാംസ്‌കാരികപ്രവര്‍ത്തകര്‍ രംഗത്തിറങ്ങണമെന്ന് ഡിഡി സി പ്രസിഡണ്ട് ഐ.സി.ബാലകൃഷ്ണന്‍ എംഎല്‍എ പറഞ്ഞു.സംസ്‌കാര സാഹിതി ജില്ലാ നേതൃയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.യു ഡി എ ഫിനെ നേതൃത്വത്തില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന പടയൊരുക്കം സംസ്ഥാന ജാഥ വിജയിപ്പിക്കണമെന്ന് അദ്ദേഹം പറഞ്ഞു.സംസ്‌കാര സാഹിതിയുടെ നേതൃത്വത്തില്‍ നടത്തുന്ന കലാജാഥക്ക് നവംബര്‍ 4ന് മാനന്തവാടി, ബത്തേരി, കല്‍പ്പറ്റ എന്നിവിടങ്ങളില്‍ സ്വീകരണം നല്‍കാന്‍ തീരുമാനിച്ചു.ചെയര്‍മാന്‍ സുരേഷ് ബാബു വാളല്‍ അധ്യക്ഷത വഹിച്ചു. വി.എ.മജീദ് മുഖ്യ പ്രഭാഷണം നടത്തി.ഉമ്മര്‍പൂപ്പറ്റ, കെ.സാജിത്ത്, ജനറല്‍ കണ്‍വീനര്‍ജിതേഷ്, എം.വി.രാജന്‍, ടോമി ജോസഫ്, ടി.ഒ.റെയ്മണ്‍, ശശി പന്നിക്കുഴി, ബേബി വര്‍ഗ്ഗീസ്, വി.എം. വിശ്വനാഥന്‍, വി.എന്‍.ശശീന്ദ്രന്‍, എബ്രഹാം കെ മാത്യു, എം.സുനില്‍കുമാര്‍, നേമിരാ ജന്‍, ഗൗതം മാതമംഗലം, കെ.എസ്.മനോജ്, വേണുഗോപാല്‍കിഴിശ്ശേരി, ഷിനു വാളാട്, എ.കെ.സലീം എന്നിവര്‍ സംസാരിച്ചു. 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *