പിരിച്ചുവിടാൻ ജില്ലാ കമ്മിറ്റിക്ക് അധികാരമില്ല മർച്ചന്റ്സ് അസോസിയേഷൻ
നവംബർ 9-ന് ജനറൽ ബോഡി .
മാനന്തവാടി – കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയിൽ അംഗത്വമുള്ള മാനന്തവാടി മർച്ചന്റ്സ് അസോസിയേഷനെ പിരിച്ചുവിടാൻ ജില്ല കമ്മറ്റിക്ക് അധികാരമില്ലെന്ന് അസോസിയേഷൻ ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ പറഞ്ഞു.കഴിഞ്ഞ ജൂൺ 27 ന് നടന്ന ജനറൽ ബോഡി യോഗത്തിനെതിരെ ചിലർ കോടതിയെ സമീപിക്കുകയായിരുന്നു കേസ് കോടതിയിൽ നിലനിൽക്കുന്നുമുണ്ട്.സംസ്ഥാന കമ്മിറ്റിയുടെയും കൺട്രോൾ കമ്മീഷന്റെയും തീരുമാനങ്ങൾക്ക് വിരുദ്ധമായ സമീപനമാണ് ജില്ല കമ്മിറ്റി സ്വീകരിച്ചിരിക്കുന്നത്. കോടതിയലക്ഷ്യ നടപടി സ്വീകരിച്ച ജില്ല കമ്മിറ്റിയെ പിരിച്ചുവിടാൻ സംസ്ഥാന കമ്മിറ്റി തയ്യാറാകണം. ജില്ല കമ്മിറ്റിയെ മാനന്തവാടി യൂണിറ്റ് അംഗീകരിക്കുന്നില്ല. കോടതിയിൽ നിലനിൽക്കുന്ന കേസ്സ് പിൻവലിക്കാൻ സംസ്ഥാന കമ്മിറ്റി ആവിശ്യപ്പെട്ടിട്ടും പരാതിക്കാർ അംഗീകരിച്ചിട്ടില്ല. ഈ സാഹചര്യത്തിൽ നിലവിലെ വിഷയങ്ങൾ ചർച്ച ചെയ്യാനായി നവം.9 ന് രാവിലെ 10ന് മാനന്തവാടി വ്യപാരഭവനിൽ അംഗങ്ങളുടെ ജനറൽ ബോഡി യോഗം ചേരുമെന്ന് വാർത്ത സമ്മേളനത്തിൽ പങ്കെടുത്ത ഭാരവാഹികളായ കെ.ഉസ്മാൻ ,പി .വി.മഹേഷ്, എം.വി.സുരേന്ദ്രൻ, ഇ.എ.നസീർ, ഷിഹാബുദ്ധീൻ സി.കെ.സുജിത്ത്, എൻ.പി.ഷാബി, കെ.അനിൽ എന്നിവർ അറിയിച്ചു.





Leave a Reply