May 2, 2024

കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മാനന്തവാടി നിലവിലെ യൂനിറ്റ് പിരിച്ച് വിട്ടു

0
    
  കൽപ്പറ്റ: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി വയനാട് ജില്ലയിലെ യൂനിറ്റായ മാനന്തവാടി യൂനിറ്റിനെ പിരിച്ചുവിട്ടതായി ജില്ലാ കമ്മിറ്റി അറിയിച്ചു.
 ഭരണഘടനാപരമായ നടപടി ക്രമങ്ങൾ പാലിച്ച് യൂനിറ്റ് 2015-2017 ദ്വിവർഷാന്ത പൊതുയോഗം നടത്തണമെന്ന മേൽ കമ്മിറ്റി നിർദേശം നിരാഗരിച്ച ഭരണസമിതിയെ 7-11-17 ന് ചേർന്ന ജില്ലാ പ്രവർത്തക സമിതി യോഗ തീരുമാന പ്രകാരമാണ് പിരിച്ച് വിട്ടത്..      സംസ്ഥാന ജില്ലാ കമ്മിറ്റികളുടെ നിരന്തരമായ നിർദേശങ്ങളും തീരുമാനങ്ങളും ലംഘിച്ചതിനും അംഗങ്ങൾക്കിടയിൽ വിഭാഗീയത സൃഷ്ടിക്കുന്ന പ്രവർത്തനങ്ങൾ നടത്തിയതിനാലുമാണ് ജില്ലാ കമ്മിറ്റി  അച്ചടക്ക നടപടി സ്വീകരിച്ചത്, മാനന്തവാടി യൂനിറ്റിന്റെ പൊതുയോഗം ജില്ലാ കമ്മിറ്റിയുടെ നേത്യത്വത്തിൽ 9-11-17 ന് വ്യാഴാഴ്ച രാവിലെ 10-30 ന് മാനന്തവാടി മുൻസിപാലിറ്റി ഹാളിൽ വെച്ച് നടക്കും. പ്രസ്തുത യോഗത്തിൽ വെച്ച് സംഘടന ഭരണഘടനാപ്രകാരം 2017-2019 വർഷത്തെ യൂനിറ്റ് ഭരണസമിതിയെ യൂനിറ്റ് അംഗത്വ ലിസ്റ്റിലെ തർക്കങ്ങൾ പരിഹരിച്ച് കൊണ്ട് തെരഞ്ഞെടുക്കുന്ന പൊതുയോഗം നടത്തുന്നതിലേക്ക് ഒരു അഡ്ഹോക് കമ്മിറ്റി രൂപീകരിക്കും, 9-11-17 ന് നടക്കുന്ന പൊതുയോഗത്തിൽമാനന്തവാടി യൂനിറ്റിലെ മുഴുവൻ വ്യാപാരികളും പങ്കെടുക്കുന്നതാണ്, ജില്ലാ പ്രസിഡണ്ട് കെ.കെ.വാസുദേവന്റെ അധ്യക്ഷതയിൽ നടക്കുന്ന യോഗത്തിൽ ജില്ലാ ജന:സെക്രട്ടറി ഒ.വി.വർഗ്ഗീസ് സ്വാഗതവും സംസ്ഥാന സെക്രട്ടറി സി.അബ്ദുൽ ഖാദർ ബത്തേരി ഉദ്ഘാടനവും ജില്ലാ ട്രഷറർ ഇ.ഹൈദ്രു നന്ദിയും പറയും,ജില്ലാ പ്രവർത്തക സമിതി യോഗത്തിൽ കെ.കെ.വാസുദേവൻ, ഒ.വി .വർഗ്ഗീസ്, ഇ. ഹൈദ്രു, സി അബ്ദുൽ ഖാദർ, കെ.കുഞ്ഞിരായിൻ ഹാജി, കെ.ടി.ഇസ്മായിൽ, ഡോ: മാത്യു തോമസ്സ്, നൗഷാദ് കാക്കവയൽ, ജോജിൻ ടി ജോയ്, വിജയൻ കുടിലിൽ, സി.വി വർഗ്ഗീസ്, പി.ടി.അഷറഫ്, മുജീബ് ചുണ്ടേൽ, അഷറഫ് വേങ്ങാട്, ടി.സി.വർഗ്ഗീസ്, അഷറഫ് കൊട്ടാരം, മത്തായി ആതിര, പി.എം.സുധാകരൻ, ശ്രീജ ശിവദാസ്, സിജിത്ത് ജയപ്രകാശ്, നജീബ് മേപ്പാടി, കെ.പി.നൂറുദ്ദീൻ, എൻ.വി.സേവ്യർ, ടി.അബ്ദുള്ള, കുഞ്ഞുമോൻ, പി.എൻ.കൃഷ്ണൻകുട്ടി,നിസ്സാർ ദിൽവേ, അജി പൊഴുതന, കെ.എം.ആരിഫ്, പി.കെ.അബ്ദുറഹിമാൻ, എ.കെ. രാജഗോപാൽ, വി.യു.ജോണി, എം.എ.വർഗ്ഗീസ്, തുടങ്ങിയവർ സംസാരിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *