ചൈല്‍ഡ് പ്രൊട്ടക്ട് കേരള എ സംഘടനയുടെ കല്‍പ്പറ്റ നിയോജകമണ്ഡലം സ്ഥിരം കമ്മിറ്റി രൂപീകരിച്ചു

കല്‍പ്പറ്റ:ചൈല്‍ഡ് പ്രൊട്ടക്ട് ടീം മണ്ഡലം സ്ഥിരം കമ്മിറ്റി രൂപീകരിച്ചു.കല്‍പ്പറ്റ കുട്ടികളുടെ ക്ഷേമത്തിനും ഉയര്‍ച്ചയ്ക്കും വേണ്ടി പ്രവര്‍ത്തിക്കുന്ന ചൈല്‍ഡ് പ്രൊട്ടക്ട് കേരള എന്ന സംഘടനയുടെ കല്‍പ്പറ്റ നിയോജകമണ്ഡലം സ്ഥിരം കമ്മിറ്റി രൂപീകരിച്ചു.രൂപീകരണ യോഗം സ്‌റ്റേറ്റ് വനിത കോഡിനേറ്റര്‍ സുജ മാത്യു ഉദ്ഘാടനം ചെയ്തു.ജില്ലാസെക്രട്ടറി സി.പി.റഹീസ് അധ്യക്ഷത വഹിച്ചു.ഒരു വര്‍ഷ കാലയളവില്‍ പ്രവര്‍ത്തനം നടത്തിവരുന്ന സംഘടനയ്ക്ക് കേരളത്തിലും ഗള്‍ഫ് രാജ്യങ്ങളിലും കമ്മിറ്റി ഉണ്ട്.വയനാട് ജില്ലയില്‍ തന്നെ കുട്ടികള്‍ക്കായി കരുണ 2017 എന്ന കമ്പനി,മാതാപിതാക്കള്‍ക്ക് ശ്രദ്ധ 2017 എന്ന കമ്പനി, ടീനേജ് പ്രായക്കാരായ കുട്ടികള്‍ക്ക് പൂമ്പാറ്റക്കാലം എന്ന നിരവധി ക്യാമ്പുകളും ജില്ലയില്‍ നടത്തിയിട്ടുണ്ട്.കല്‍പ്പറ്റ മണ്ഡലം പ്രസിഡന്റായി കെ.സി. മന്‍സൂര്‍നേയും,മണഡലം സെക്രട്ടറിയായി അജ്മല്‍ സഹദ്‌നേയും കമ്മിറ്റി തിരഞ്ഞെടുത്തു.ടി.എന്‍.സുജിത്ത്,ലിജി സുജ,ടി.മുഹമ്മദ്,സുമ പള്ളിപ്പുറം,ഷാജി കല്ലടാസ്,താഹിറബീഗം,അനില്‍ മുഹമ്മദ്,കെ.രംജ്ഞിത്ത്,യൂസഫ് മഠത്തില്‍,നൗഫല്‍ മൂപ്പൈനാട്,ടി.വി.അജിത്ത്,സലീം കമ്പളക്കാട്,റംഷി ചേമ്പില്‍,രജിത കു'മംഗലം,ശ്യാം മണിയകോട് എന്നിവര്‍ സംസാരിച്ചു.

Leave a Reply