May 1, 2024

പുസ്തകോത്സവത്തിന് വന്‍തിരക്ക്

0
02 3 1
കല്‍പ്പറ്റ:പൊതുവിദ്യാഭ്യസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി വിദ്യാര്‍ത്ഥികളില്‍ വായനശീലം വളര്‍ത്തുക എന്ന ലക്ഷ്യത്തോടെ സര്‍വ്വശിക്ഷാഅഭിയാന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന പുസ്‌കോത്സവം 2017 കല്‍പ്പറ്റ എസ്.കെ.എം.ജെ.ഹയര്‍സെക്കന്ററി സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നവംബര്‍ 10,11,12 തിയ്യതികളിലായി നടക്കുന്നു.സ്‌കൂള്‍ ലൈബ്രറി നവീകരണത്തിനായി എല്‍.പി.ക്ലാസ്സുകളില്‍ ഓരോ ഡിവിഷനും ആയിരം രൂപ വീതം എസ്.എസ്.എ.ഫണ്ട് നല്‍കിയിട്ടുണ്ട്.ഇതോടൊപ്പം എന്റെ ഒരു പുസ്തകം സ്‌കൂള്‍ ലൈബ്രറിയ്ക്ക് പദ്ധതി പ്രകാരം പൊതുജനങ്ങള്‍ക്കും അധ്യാപകര്‍ക്കും കുട്ടികള്‍ക്കും പുസ്തകങ്ങള്‍ വാങ്ങി സ്‌കൂള്‍ ലൈബ്രറികളിലേക്ക് സംഭാവന ചെയ്യാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്.ജില്ലയിലെ സ്‌കൂളുകള്‍ക്ക് പുസ്തകങ്ങള്‍ വാങ്ങുതിനായി 15ലക്ഷം രൂപയാണ് എസ്.എസ്.എ.വിതരണം ചെയ്തത്. നവംബര്‍ ഓം തിയ്യതി കേരളപ്പിറവി ദിനത്തോടനുബന്ധിച്ച് കഥാകൃത്ത് പി.കെ.പാറക്കടവ് പദ്ധതിയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചു.കേരളത്തിലെ പ്രമുഖരായ പത്തോളം പ്രസാധകര്‍ മൂന്നുദിവസങ്ങളിലായി നടക്കുന്ന പുസ്തകോത്സവത്തില്‍പങ്കെടുക്കുന്നുണ്ട്.സ്‌കൂളുകള്‍ക്കു പുറമെ പൊതുജനങ്ങളുടേയും രക്ഷിതാക്കളുടേയും പങ്കാളിത്തംകൊണ്ട് മേള ശ്രദ്ധയാകര്‍ഷിക്കുന്നുണ്ട്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *