രാജ്യത്ത് ആർഎസ്എസ് അജണ്ട നടപ്പിലാക്കൻ മോഡി സർക്കാർ ശ്രമിക്കുന്നു; മന്ത്രി വി.എസ്.സുനിൽകുമാർ

മാനന്തവാടി: രാജ്യത്ത് ആർ എസ് എസിന്റെ വർഗ്ഗീയ അജണ്ട രാജ്യത്ത് നടപ്പിലാക്കൻ കേന്ദ്രം ഭരിക്കുന്ന മോഡി സർക്കാരിന്റെ നീക്കമെന്ന് മന്ത്രി വി.എസ്.സുനിൽകുമാർ പറഞ്ഞു.രാജ്യത്ത് ഭീകരത സൃഷ്ടിച്ച് ബിജെപി മുതതെടുപ്പ് നടത്തുന്നതിന് ശ്രമിക്കയാണന്നും ഇതിന്റെ ഭാഗമായി പല സ്ഥലത്തും സംഘർഷങ്ങൾ മനപുർവ്വം സൃഷ്ടിക്കുയാണന്നും മന്ത്രി പറഞ്ഞു. മാനന്തവാടിയിൽ സിപിഐ വയനാട് ജില്ലാ സ്വാഗത സംഘം യോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുയായിരുന്നു. യോഗത്തിൽ സി പി ഐ ജില്ലാ കൗൺസിൽ അംഗം എൽ.സോമൻനായർ അധ്യക്ഷതവഹിച്ചു. സി പി ഐ ജില്ലസെക്രട്ടറി വിജയൻ ചെറുകര, സംസ്ഥന കൗൺസിൽ അംഗം പി.കെ. മൂർത്തി, ജില്ല അസിസ്റ്റന്റ് സെക്രട്ടറിമാരയ പി.എസ് വിശ്വംഭരൻ, സി.എസ് സ്റ്റാൻലി, ജില്ലാ എക്സിക്യൂട്ടിവ് അംഗം ഇ.ജെ.ബാബു, എന്നിവർ പ്രസംഗിച്ചു.

Leave a Reply