പന്തിപൊയിൽ സ്റ്റേഡിയം പ്രവൃത്തി ഉദ്ഘാടനം ചെയ്തു
പടിഞ്ഞാറത്തറ: പഞ്ചായത്തിലെ പന്തിപൊയിൽ സ്റ്റേഡിയത്തിന്റെ നിർമാണ പ്രവൃത്തി മുൻ എം.എൽ.എ. എം.വി. ശ്രേയാംസ് കുമാർ ഉദ്ഘാടനം ചെയ്തു. എം.പി. വീരേന്ദ്രകുമാർ എം.പി.യുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും 25 ലക്ഷം രൂപ ചെലവഴിച്ചാണ് പന്തിപൊയിൽ സ്റ്റേഡിയം നിർമിക്കുന്നത്.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.ജി. സജേഷ് അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് നസീമ പൊന്നാണ്ടി, ശാന്തിനി ഷാജി, എം.പി. നൗഷാദ്, ഉഷ ആനപ്പാറ, ഉഷ വർഗീസ്, കെ.എം. രാഘവൻ, പി.കെ. മൂസ, വാർഡ് വികസന സമിതി കൺവീനർ കെ.കെ. മമ്മൂട്ടി തുടങ്ങിയവർ സംസാരിച്ചു.






Leave a Reply