June 16, 2025

സംഗമം ഫാര്‍മേഴ്സ് ക്ലബ് ഓഫീസ് ഉദ്ഘാടനവും വടംവലി മത്സരവും 26 ന്

0

By ന്യൂസ് വയനാട് ബ്യൂറോ

മാനന്തവാടി> തവിഞ്ഞാല്‍ വിമലനഗറില്‍ പുതിയതായി നിര്‍മ്മിച്ച സംഗമം ഫാര്‍മേഴ്സ് ക്ലബ് ഓഫീസ് ഉദ്ഘാടനവും , ഷോപ്പിംഗ്‌ കോംപ്ലക്സ് ഉദ്ഘാടനവും, അഖിലകേരള വടംവലി മത്സരവും നവംബര്‍ 26 ന് നടക്കുമെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. വൈകുന്നേരം 3 മണിക്ക് നടക്കുന്ന പൊതുസമ്മേളനത്തില്‍ ഓഫീസ് ഉദ്ഘാടനം ഒ ആര്‍ കേളു എം എല്‍ എയും, ഷോപ്പിംഗ്‌ കോംപ്ലക്സിന്റെ ഉദ്ഘാടന൦ ഐ സി ബാലകൃഷ്ണന്‍ എം എല്‍ എയും നിര്‍വഹിക്കും.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി ഉഷാകുമാരിഅധ്യക്ഷയാകും. ഫാ ആന്റോ മാമ്പള്ളി മുഖ്യപ്രഭാഷണം നടത്തും. മികച്ച കര്‍ഷകനെ ആദരിക്കല്‍ തവിഞ്ഞാല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അനീഷ സുരേന്ദ്രന്‍, മികച്ച ക്ഷീരകര്‍ഷകനെ ജില്ലാ പഞ്ചായത്ത് മെമ്പര്‍ എ പ്രഭാകരന്‍, മികച്ച കായിക താരങ്ങളെ ആദരിക്കല്‍ ഫാ ജോഷി വാളിപ്ലാക്കല്‍ എന്നിവര്‍ നിര്‍വഹിക്കും. ചടങ്ങില്‍ കാര്‍ഷിക മൂല്യവര്‍ദ്ധിത ഉല്‍പ്പന്നങ്ങളുടെ വിതരാണോദ്ഘടന൦ നബാര്‍ഡ് എ ജി എം സജികുമാര്‍ നിര്‍വഹിക്കും.  വൈകുന്നേരം 5 മണിക്ക്  തവിഞ്ഞാല്‍ സെന്റ്‌മേരീസ് പള്ളി ഫ്ലഡ്ലൈറ്റ് സ്റ്റേഡിയത്തില്‍ നടക്കുന്ന അഖിലകേരള വടംവലി മത്സര൦ മാനന്തവാടി ഡി വൈ എസ് പി കെ എം ദേവസ്യ ഉദ്ഘാടനം ചെയ്യും. മത്സരത്തില്‍ ഒന്നാം സമ്മാനം  250001 രൂപയും ട്രോഫിയും, രണ്ടാം സമ്മാനം 150001 രൂപയും, മൂന്നാം സമ്മാനം 10001 രൂപയും, നാലാം സമ്മാനം 5001 രൂപയും നല്‍കും. കൂടാതെ പ്രോത്സാഹനസമ്മാനങ്ങളും ഉണ്ടായിരിക്കു൦. രജിസ്ട്രേഷന്‍ സമയം 26 ന് വൈകുന്നേരം 5 മണിവരെ. ജോസ് കൈനിക്കുന്നേല്‍, സാബുപാലാട്ടില്‍,  മാത്യു കുഞ്ഞിപ്പാറയില്‍, അബ്രഹാം അയ്യാനിക്കാട്ട്,ദേവസ്യ കപ്പലുമാക്കല്‍ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു. 

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *