June 16, 2025

റോഡരുകില്‍ മാലിന്യം കത്തിക്കുന്നത് തടയണം;മാനവസംസ്‌കൃതി

0

By ന്യൂസ് വയനാട് ബ്യൂറോ

കല്‍പ്പറ്റ: റോഡരുകില്‍ മാലിന്യം കത്തിക്കുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് മാനവ സംസ്‌കൃതി ജില്ലാകമ്മിറ്റി ആവശ്യപ്പെട്ടു. പ്ലാസ്റ്റിക് ഉള്‍പ്പെടെയുള്ള നഗരമാലിന്യങ്ങള്‍ നഗരപ്രദേശങ്ങളിലും ഗ്രാമപ്രദേശങ്ങളിലും രാത്രികാലങ്ങളില്‍ കത്തിക്കുന്നത് പതിവായിരിക്കുകയാണ്. വര്‍ക്ക്‌ഷോപ്പുകള്‍ കേന്ദ്രീകരിച്ചും കടകളിലെയും മാലിന്യങ്ങള്‍ കൂട്ടിയിട്ട് കത്തിക്കുന്നത് ടൗണുകളിലൂടെ രാത്രി സഞ്ചരിക്കുന്നവരുടെ പതിവ് കാഴ്ചയായി മാറിയിരിക്കുകയാണ്. ഇത്തരത്തില്‍ പ്ലാസ്റ്റിക് കത്തിക്കുന്നതിലൂടെ ഉയരുന്ന പുക മൂലം കാന്‍സര്‍ അടക്കമുള്ള രോഗത്തിനും കാരണമാവും. മാനന്തവാടി, പനമരം, കല്‍പ്പറ്റ, പുല്‍പ്പള്ളി തുടങ്ങിയ മേഖലകളില്‍ രാത്രികാലങ്ങളില്‍ പ്ലാസ്റ്റിക് അടക്കമുള്ള മാലിന്യങ്ങള്‍ കത്തിക്കുന്നത് നിത്യസംഭവമാണ്. മാലിന്യം കത്തിക്കുന്നത് തടവും പിഴയും ലഭിക്കുന്ന കുറ്റമാണെന്നും മാലിന്യം കത്തിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. പ്രസിഡന്റ് കെ ജെ മാണി അധ്യക്ഷനായിരുന്നു. കെ ഇ വിനയന്‍, കമ്മന മോഹനന്‍, വി ഡി രാജു, കെ ടി സ്‌കറിയ, റഷീദ് ഓടത്തോട്, ആയിഷ പള്ളിയാല്‍, രാംകുമാര്‍, ഷാന്റി ജോസ്, ഡെന്നിസണ്‍ കണിയാരം, വിപിന്‍ ചന്ദ്രന്‍, ജോജി ജേക്കബ്ബ്, ആര്‍ രാമചന്ദ്രന്‍, പി എ ആന്റണി തുടങ്ങിയവര്‍ സംസാരിച്ചു. 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *