November 15, 2025

നീലഗിരി ജില്ലാഭരണകൂടത്തിന്റെ നിലപാട് വയനാട് ജില്ലയെ ഒറ്റപ്പെടുത്താനുള്ള നീക്കം; ജനതാദള്‍ എസ്.

0
01-10

By ന്യൂസ് വയനാട് ബ്യൂറോ

കല്‍പ്പറ്റ. കേരളത്തില്‍ നിന്ന് നീലഗിരിയിലേക്ക് പ്രവേശിക്കുന്ന അതിര്‍ത്തി ചെക്ക് പോസ്റ്റുകളില്‍ ടോള്‍ പിരിവ് കുത്തനെ വര്‍ധിപ്പിച്ച നടപടി വയനാട് ജില്ലയെ ഒറ്റപ്പെടുത്താനുള്ള നീക്കത്തിന്റെ ഭാഗമാണെന്നു ജനതാദള്‍ എസ്. ജില്ലാ കമ്മിറ്റി വിലയിരുത്തി. 
അതിര്‍ത്തി പ്രദേശങ്ങളിലുള്ള വിദ്യാര്‍ത്ഥികളുടെ യാത്രയും വിവിധ ആരാധനാലയങ്ങളിലേക്കുള്ള പ്രവേശനവും ഇത്രയും കാലം ബന്ധപ്പെട്ട അധികാരികള്‍ അനുവദിച്ചിരുന്നു. മുന്‍ കളക്ടര്‍ രണ്ടു മാസങ്ങള്‍ക്ക് മുന്‍പ് ടോള്‍ പിരിവ് പൂര്‍ണമായും നിര്‍ത്തി വെക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഇപ്പോഴുള്ള കളക്ടറും, സബ് കളക്ടറൂം ചേര്‍ന്ന് കേരളത്തില്‍നിന്നും സര്‍വീസ് നടത്തുന്ന ബസ്സുകള്‍ ഉള്‍പ്പെടെ അതിര്‍ത്തിയിലേക്ക് കയറ്റി വാഹനങ്ങള്‍ തിരിയ്ക്കാന്‍ പോലും അനുവദിക്കാത്ത വിധം കര്‍ശനനിലപാട് സ്വീകരിച്ചിരിക്കുന്നു. അതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് താളൂര്‍ ചെക്ക് പോസ്റ്റില്‍ ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത് എന്ന് ജില്ലാ കമ്മിറ്റി അഭിപ്രായപ്പെട്ടു. 
മുന്‍കാലങ്ങളില്‍ കര്‍ണാടകയിലെ ചാമരാജ് ജില്ലാ കളക്ടര്‍ ഇറക്കിയ ഒരു ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് രാത്രി യാത്രാ നിരോധനം നിലയില്‍ വന്നത്. ഇപ്പോള്‍ നീലഗിരി കളക്ടര്‍ സ്വീകരിക്കുന്നതു ഈ കിരാത നടപടിയുടെ മറ്റൊരു മുഖം മാത്രമാണ്. 
വയനാട് ജില്ലാ കലക്ടറും ബന്ധപ്പെട്ട അധികാരികളും നീലഗിരി ജില്ലാ ഭരണകൂടവുമായി ചര്‍ച്ച ചെയ്ത് സത്വരമായ നടപടികള്‍ സ്വീകരിക്കാത്തപക്ഷം റോഡ് ഉപരോധം അടക്കമുള്ള ശക്തമായ സമര നടപടികള്‍ക്ക് നേതൃത്വം കൊടുക്കണമെന്ന് ജനതാ ദള്‍ എസ് ജില്ലാ കമ്മിറ്റി തീരുമാനിച്ചു. 
യോഗത്തില്‍ എം ജെ പോള്‍ അധ്യക്ഷത വഹിച്ചു. പാര്‍ട്ടി സംസ്ഥാന ജനറല്‍ സെക്രട്ടറി പി. എം. ജോയ് ഉദ്ഘാടനം ചെയ്തു. 
വി. എം. വര്‍ഗീസ്, സാജു ഐക്കരക്കുന്നത്, കുര്യാക്കോസ് മുള്ളന്‍ മട, കെ. വിശ്വനാഥന്‍, സി. കെ. ഉമ്മര്‍, ബെഞ്ചമിന്‍ ഈശോ, ലെനില്‍ സ്റ്റീഫന്‍, അന്നമ്മ പൗലോസ്, കെ കെ ദാസന്‍, ഇ സി. ജിജോ, വി ആര്‍. ശിവരാമന്‍, ഒ സി. ഷിബു, ടി കെ ഉമ്മര്‍, മത്തായി കട്ടക്കയം, ഇ മമ്മൂട്ടി, ഉനൈസ് കല്ലൂര്‍, സി അയ്യപ്പന്‍, കെ പി വാസു. നിസാര്‍ പള്ളിമുക്ക്, സി പി അഷ്‌റഫ്, കെ കെ നാരായണന്‍, ബെന്നി പോള്‍, പി എം മെല്‍ബണ്‍, സുന്ദരന്‍ നായര്‍ എന്നിവര്‍ സംസാരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *