May 17, 2024

തൊഴിലാളികളെ സംരക്ഷിക്കാന്‍ രാജ്യത്ത് കോണ്‍ഗ്രസിനു മാത്രമേ സാധിക്കൂ ; എം.ഐ.ഷാനവാസ്

0
03 5
കല്‍പ്പറ്റ: കേന്ദ്ര- സംസ്ഥാന സര്‍ക്കാറുകളുടെ തൊഴിലാളി വിരുദ്ധ നടപടികള്‍ മൂലം ജീവിതം ദുരിതത്തിലായതൊഴിലാളികളുടെ സംരക്ഷണത്തിന് രാജ്യത്ത് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് തിരിച്ചു വരേണ്ടത് അനിവാര്യമാണെന്ന് എം.പി.എം. ഐ.ഷാനവാസ് പറഞ്ഞു.നരേന്ദ്ര മോഡി രാജ്യത്ത് കോപ്പറേറ്റ് പ്രീണനം നടത്തുകയാണ്. തൊഴില്‍നിയമങ്ങള്‍ അട്ടിമറിക്കുന്നു. തൊഴിലുറപ്പ് പദ്ധതി ഇല്ലാതാക്കാന്‍ ശ്രമിക്കുന്നു. മുഴുവന്‍ തൊഴില്‍ മേഖലകളെയും അരാജകത്വത്തിലേക്ക് തള്ളിവിടാനുള്ള ശ്രമം തൊഴിലാളി സമൂഹം ഒറ്റക്കെട്ടായി ചെറുത്തു തോല്‍പ്പിക്കണമെന്നും ഐ.എന്‍.ടി.യു.സി മുനിസിപ്പല്‍ സമ്മേളനം ഉദ്ഘാടനം ചെയ്ത് കൊണ്ട് എം.ഐ.ഷാനവാസ് ആവശ്യപ്പെട്ടു. കെ.പി.സി.സി. മെംബര്‍ ആയിതെരഞ്ഞെടുക്കപ്പെട്ട പി.പി.ആലിക്ക് സ്വീകരണവും നല്‍കി.ഗിരീഷ് കല്‍പ്പറ്റ അധ്യക്ഷനായിരുന്നു. വി.എ.മജീദ്, ടി.ജെ. ഐസക്. അ ഡ്വ.കെ.മൊയ്തു, സി.ജയപ്രസാദ്, പി.കെ.കുഞ്ഞിമൊയ്തീന്‍, ജി.വിജയമ്മ ടീച്ചര്‍, അമല്‍ജോയി, കരിയാടന്‍ ആലി, നജീബ് പിണങ്ങോട്, മോഹന്‍ദാസ് കോട്ടക്കൊല്ലി, പി.എം.ജോസ്, കെ.കെ.രാജേന്ദ്രന്‍, എസ്.മണി എസ്.വിനോദ് കുമര്‍, പി.കെ.മുരളി, പി.കെ.സുരേഷ്, സി.കെ.ജിനേഷ്, പി.വിനോദ് കുമാര്‍, ആയിഷപള്ളിയാല്‍, കെ അജിത, പി.ആര്‍.ബിന്ദു എന്നിവര്‍ സംസാരിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *