March 11, 2026

കരിങ്കൽ ചീളുകൾ മെറ്റലാക്കുന്ന വനിതകളെ ജനകീയ സമിതി ആദരിച്ചു

0
IMG_20260311_132725
By ന്യൂസ് വയനാട് ബ്യൂറോ

 

പുൽപ്പള്ളി: കരിങ്കൽ ചീളുകൾ അടിച്ചുതകർത്ത് മെറ്റലാക്കുന്ന ജോലിയിൽ ഏർപ്പെട്ടിരിക്കുന്ന വനിതകളെ അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് പുൽപ്പള്ളി ജനകീയ സമിതി ആദരിച്ചു. തമിഴ്നാട്ടിൽ നിന്ന് പുൽപ്പള്ളി ടൗണിൽ കുടിയേറിപ്പാർത്ത കുടുംബങ്ങളിൽ നിന്ന് തിരഞ്ഞെടുത്ത 18 അമ്മമാരെയാണ് ചടങ്ങിൽ ആദരിച്ചത്. പുൽപ്പള്ളി പ്രദേശത്തിന്റെയും വയനാട് ജില്ലയുടെയും വികസനത്തിന് അടിത്തറ പാകാൻ രാപ്പകൽ അധ്വാനിക്കുന്നവരാണ് ഈ അമ്മമാരെന്ന് ചടങ്ങിൽ പങ്കെടുത്തവർ സ്മരിച്ചു. അരനൂറ്റാണ്ടായി ഈ മേഖലയിൽ പണിയെടുക്കുന്ന തങ്ങളെ തേടിയെത്തിയ അപ്രതീക്ഷിത ആദരം ഇവർക്ക് ഏറെ സന്തോഷം പകർന്നു.

 

പുൽപ്പള്ളി കോ-ഓപ്പറേറ്റീവ് കോളേജിൽ നടന്ന അനുമോദന സമ്മേളനം സാമൂഹിക പ്രവർത്തകയും റിട്ടയേർഡ് അധ്യാപികയുമായ സുജാത ശിവരാജൻ ഉദ്ഘാടനം ചെയ്തു. ജനകീയ സമിതി പ്രസിഡന്റ് വി.എസ്. ചാക്കോ അധ്യക്ഷത വഹിച്ച ചടങ്ങിൽ കെ.എം. ബാലനാരായണൻ സ്വാഗതം ആശംസിച്ചു. ശിവദാസൻ മാസ്റ്റർ വനിതാദിന സന്ദേശവും സത്യാനന്ദൻ മാസ്റ്റർ മുഖ്യപ്രഭാഷണവും നടത്തി. ബാലനാരായണൻ മാസ്റ്റർ, ലൗലൻ ജോസഫ്, ഇ.എഫ്. ഡൊമിനിക്, ലിജോ ജോസഫ്, സണ്ണി പുത്തൻകുടിയിൽ എന്നിവർ ആശംസകൾ അർപ്പിച്ചു. ടോമി ഇലവുകൾ നന്ദി പറഞ്ഞു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *