March 11, 2026

സുൽത്താൻ ബത്തേരി ഗവ. ഗസ്റ്റ് ഹൗസ് പുതിയ ബ്ലോക്ക് സജ്ജമായി: മന്ത്രി പി. എ മുഹമ്മദ്‌ റിയാസ് ഉദ്ഘാടനം ചെയ്യും

0
IMG_20260311_144120
By ന്യൂസ് വയനാട് ബ്യൂറോ

 

 

കൽപ്പറ്റ: സംസ്ഥാന ടൂറിസം വകുപ്പിന് കീഴിൽ സുൽത്താൻ ബത്തേരിയിൽ നിർമാണം പൂർത്തികരിച്ച ഗവ. ഗസ്റ്റ് ഹൗസിൻ്റെ ന്യൂ ബ്ലോക്ക് നാളെ വൈകിട്ട് മൂന്നിന് പൊതുമരാമത്ത്-ടൂറിസം വകുപ്പ് മന്ത്രി പി. എ മുഹമ്മദ്‌ റിയാസ് ഉദ്ഘാടനം ചെയ്യും. 21 കോടി 16 ലക്ഷം രൂപ ചെലവിൽ മൂന്ന് ഘട്ടങ്ങളിലായാണ് പദ്ധതിയുടെ നിർമ്മാണം പൂർത്തീകരിച്ചത്. ജില്ലയിലെത്തുന്ന അതിഥികൾക്ക് നിലവാരമുള്ള താമസ സൗകര്യം ലഭ്യമാക്കുകയാണ് എന്നതാണ് പദ്ധതിയുടെ ലക്ഷ്യം.

നാല് നിലകളിലായി 48 എക്സിക്യൂട്ടീവ് മുറികളും, നാല് വി.ഐ.പി സ്യൂട്ട് മുറികളും, 100 പേർക്ക് ഇരിക്കാവുന്ന ഡൈനിങ്‌ ഹാൾ, 100 പേർക്ക് ഇരിക്കാവുന്ന കോൺഫറൻസ് റൂം എന്നിവയാണ് ഗസ്റ്റ് ഹൗസിൻ്റെ പുതിയ ബ്ലോക്കിൽ സജ്ജമാക്കത്. ഇൻഡിഗോ ആർക്കിടെക്ട് മുഖേന രൂപകൽപന ചെയ്ത പദ്ധതി പൊതുമേഖല സ്ഥാപനമായ കിറ്റ്കോ ലിമിറ്റഡ് മുഖാന്തിരമാണ് വിനോദ സഞ്ചാര വകുപ്പ് നടപ്പിലാക്കിയത്.

എം. എൽ. എ ഐ.സി ബാലകൃഷ്ണൻ അധ്യക്ഷനാകുന്ന പരിപാടിയിൽ എം. പി പ്രിയങ്ക ഗാന്ധി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌ ചന്ദ്രിക കൃഷ്ണൻ, സുൽത്താൻബത്തേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പ്രസന്ന ശശീധരൻ, സുൽത്താൻബത്തേരി നഗരസഭ ചെയർപേഴ്‌സൺ റസീന അബ്ദുൾഖാദർ, ജില്ലാ കളക്ടർ ഡി. ആർ മേഘശ്രീ, വിനോദ സഞ്ചാര വകുപ്പ് ഡയറക്ടർ എം. അഞ്ജന , ജനപ്രതിനിധികൾ ഉദ്യോഗസ്ഥർ പങ്കെടുക്കും.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *