March 28, 2024

കളകള്‍ കൊണ്ട് പുതിയ രുചിക്കൂട്ടൊരുക്കി തരിയോട് ജി എല്‍ പി സ്കൂള്

0
Img 20171101 Wa0024

കാവുംമന്ദം: തരിയോട് ജി.എൽ.പി.സ്കൂളിലെ ഇലയറിവ് ടീമും കൃഷി വകുപ്പിന്‍റെ കീഴിലുള്ള ആത്മ ലീഡ്സും മാതൃഭൂമി സീഡും ചേർന്ന് നടത്തിയ ‘കളയല്ലേ വിളയാണ്’ പ്രദര്‍ശനവും സെമിനാറും കല്‍പ്പറ്റ  ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ശകുന്തള ഷൺമുഖൻ ഉദ്ഘാടനം ചെയ്തു. പി ടി എ പ്രസിഡന്‍റ് ഷമീം പാറക്കണ്ടി അധ്യക്ഷത വഹിച്ചു.കാടും മേടും ഇല്ലാതായപ്പോൾ അന്യം നിന്നുപോകുന്ന തുമ്പയും മുക്കുറ്റിയും താളും തകരയും പൊന്നാങ്കണ്ണിയും വയൽച്ചുള്ളിയും തുടങ്ങി നൂറിലധികം ഭക്ഷ്യ – ഔഷധ  സസ്യങ്ങളുടെ പ്രദർശനവും വിവിധ തരം ഇലകൾ (പൊന്നാങ്കണ്ണി , മണിത്തക്കാളി , കൊടങ്ങൽ, കൊടിത്തൂവ, പുളിയാറില) ഉപയോഗിച്ച് ചമ്മന്തി ,സംഭാരം, പുട്ട് , എഗ്ഗ് റോസ്റ്റ്, പക്ക വട ,കട്ലറ്റ് തുടങ്ങി ഇരുപതോളം ഭക്ഷ്യ വിഭവങ്ങളും മേളയിൽ പ്രദർശിപ്പിച്ചു. തരിയോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് റീന സുനില്‍ മുഖ്യാതിഥിയായിരുന്നു. മണ്ണിൽ നാം കാണുന്ന ഒന്നും കളയായ് കരുതേണ്ടതല്ല എന്നും മണ്ണിനെയും മണ്ണിലെ സസ്യ, ജന്തു സമ്പത്തിനെയും കൊന്നൊടുക്കുന്ന മാരക വിഷ വസ്തുക്കൾ ഒഴിവാക്കണമെന്നും മണ്ണാണ് ജീവൻ മണ്ണിലാണ് ജീവൻ എന്ന ചിന്ത നമുക്കുണ്ടാകണമെന്നും പദ്ധതി വിശദീകരിച്ച് കൊണ്ട് ആത്മ പ്രൊജക്ട് ഡയറക്ടർ ഡോ. ആശ ഉദ്ബോധിപ്പിച്ചു. കളനാശിനി രഹിത വയനാട് എന്ന ലക്ഷ്യത്തില്‍ സംഘടിപ്പിച്ച പരിപാടിയുടെ ഭാഗമായി നടന്ന ബോധവല്‍ക്കരണ സെമിനാറില്‍ കാര്‍ഷിക മേഖലയിലെ വിദഗ്ദര്‍ ക്ലാസെടുത്തു. വളർന്ന് വരുന്ന പുതു തലമുറയക്ക് അന്യമാകുന്ന അറിവുകൾ പകർന്ന് നൽകുന്ന ഇത്തരം പ്രവർത്തനങ്ങൾ നാടിന്റെ നൻമയാണ് വിളംബരം ചെയ്യുന്നത്. പ്രകൃതി സൗഹൃദ പ്രവർത്തനങ്ങളിൽ സമൂഹത്തിന് മാതൃകയായ തരിയോട് ജി.എൽ.പി.സ്കൂൾ ‘ഇലയറിവ് 2017 ‘ എന്ന പ്രവർത്തനവുമായി ബന്ധപ്പെട്ട് ധാരാളം പ്രവർത്തനങ്ങൾ സ്കൂളിൽ നടത്തി വരുന്നു. ചടങ്ങിൽ കുട്ടികൾ തയ്യാറാക്കിയ ‘തുമ്പയും തുളസിയും’ ഇല പതിപ്പ് ബ്ലോക്ക് പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ  ജിൻസി സണ്ണി പ്രകാശനം ചെയ്തു. വാർഡ് മെമ്പർ ശ്രീമതി സീമ ആന്റണി, തരിയോട് പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഷീജ ആന്റണി, കൃഷി ഓഫീസർ ഈശ്വര പ്രസാദ്, അനീഷ്,  വിഷ്ണുദാസ്, ജിനേഷ് നായര്‍, സജിഷ ഷിബു, സജിനി സുരേഷ്, എം പി കെ ഗിരീഷ് കുമാർ, പി ഷിബുകുമാർ, സി.സി. ഷാലി, എം മാലതി തുടങ്ങിയവര്‍  സംസാരിച്ചു. പ്രധാനാധ്യാപിക  വത്സ പി.മത്തായി സ്വാഗതവും സീനിയര്‍ അസിസ്റ്റന്‍റ് എം.എ. ലില്ലിക്കുട്ടി നന്ദിയും പറഞ്ഞു.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *