June 16, 2025

അധികാരവികേന്ദ്രീകരണം സര്‍ക്കാര്‍ അട്ടിമറിച്ചു;എന്‍.ഡി.അപ്പച്ചന്‍

0
03-3

By ന്യൂസ് വയനാട് ബ്യൂറോ

കല്‍പ്പറ്റ:അധികാരവികേന്ദ്രീകരണം സര്‍ക്കാര്‍ അട്ടിമറിച്ചാണ് മദ്യനയം നടപ്പിലാക്കിയിരിക്കുന്നത്.ജനദ്രോഹകരമായ മദ്യനയം സര്‍ക്കാര്‍ എത്രയും വേഗത്തില്‍ തിരുത്തണമെന്നും അല്ലാത്തപക്ഷം ജനരോഷം ആളിപ്പടരുമെന്നും മുന്‍ എം.എല്‍.എ. എന്‍.ഡി.അപ്പച്ചന്‍ പ്രസ്താവിച്ചു.മദ്യവിരുദ്ധ ജനകീയമുന്നണി കലക്ട്രേറ്റ്പടിക്കല്‍ നടത്തിയ ധര്‍ണ്ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.ജില്ലാപ്രസിഡന്റ് സിസ്റ്റര്‍ ജോവിറ്റ അധ്യക്ഷത വഹിച്ചു.ഫാദര്‍ ജോണ്‍ വെട്ടിമൂല,പി.വി.എസ്.മൂസ്സ,സി.കെ.ദിവാകരന്‍,അബു ഗൂഡലായ്,നാസര്‍ മൗലവി,ഡോ.യൂസഫ്‌നദ്‌വി,ഡോ.ലക്ഷമണന്‍ മാസ്റ്റര്‍,പി.എ.ജയിംസ്,മുഹമ്മദ് ശരീഫ്,ശശി ചേര്യംകൊല്ലി,സൈതലവി മാസ്റ്റര്‍,അബ്ദുല്‍ഖാദര്‍ മടക്കിമല,എന്‍.യു.ബേബി,കെ.കെ.എസ്.നായര്‍,ഫാദര്‍ സണ്ണി മഠത്തില്‍,ലോകനാഥന്‍ എന്നിവര്‍ സംസാരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *