April 15, 2026

കേരളപ്പിറവി ദിനാചരണവുംഔദ്ദ്യോഗികഭാഷാവാരാചരണവും സംഘടിപ്പിച്ചു

0
05-2
By ന്യൂസ് വയനാട് ബ്യൂറോ
കല്‍പ്പറ്റ : കേരളപ്പിറവി ദിനാചരണവും ഔദ്ദ്യോഗിക ഭാഷാവാരാചരണവും സാക്ഷരതാമിഷന്റെ ആഭിമുഖ്യത്തചന്റ സമുചിതമായി ആചരിച്ചു. ഭാഷയുടെ പ്രാധാന്യം മനസിലാക്കി സാക്ഷരതാ മിഷന്‍ നടത്തുന്ന പച്ചമലയാളം സര്‍ട്ടിഫിക്കറ്റ് കോഴ്‌സില്‍ കൂടുതല്‍ പേരെ ചേര്‍ക്കാനും മലയാള ഭാഷയെയും മലയാളവാക്കുകള്‍ കൂടുതല്‍ സാധാരണക്കാരിലേക്ക് പകരാനും യോഗം തീരുമാനിച്ചു. ഇതിന്റെ ഭാഗമായി ഒരു തുടര്‍ വിദ്യാകേന്ദ്രത്തിന്റെ കീഴില്‍ പച്ചമലായളം സര്‍ട്ടിഫിക്കറ്റ് കോഴ്‌സിന് 10 പേരെ ചേര്‍ക്കാന്‍ യോഗം തീരുമാനിച്ചു. പരിപാടിയില്‍ പുനത്തില്‍ കുഞ്ഞബ്ദുല്ല, റഷീദ് കണിച്ചേരി അനുസ്മരണപ്രഭാഷണം നടത്തി.പരിപാടിയുടെ ഔദ്ദ്യോഗിക ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസസ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സ എ.ദേവകി നിര്‍വ്വഹിച്ചു. സാക്ഷരതാ മിഷന്‍ ജില്ലാകോ-ഓര്‍ഡിനേറ്റര്‍ സി.കെ.പ്രദീപ്കുമാര്‍ അധ്യക്ഷതവഹിച്ചു.സ്വയ നാസര്‍ പുനത്തില്‍കുഞ്ഞബ്ദുല്ല അനുസ്മരണ പ്രഭാഷണം നടത്തി. പട്ടികവര്‍ഗ്ഗ വികസന വകുപ്പ് അസി. പ്രോജക്ട് ഓഫീസര്‍ ബെന്നി പി തോമസ് മുഖ്യപ്രഭാഷണം നടത്തി. ജില്ലാഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ഖാദര്‍ പാലാഴി,പ്രേരക്മാരായ വത്സല.കെ.വി, ബൈജുഐസക് എന്നിവര്‍ ആശംസ പറഞ്ഞു. അസി. കോ-ഓര്‍ഡിനേറ്റര്‍ പി.എന്‍.ബാബു സ്വാഗതവുംസ്റ്റാഫ് പ്രതിനിധി പി.വി.ജാഫര്‍ നന്ദി പറഞ്ഞു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *