May 2, 2026

കുറുവ ദ്വീപിനെ സംരക്ഷിക്കണമെന്നും ദ്വീപിലെ പരിസ്ഥിതിക ജൈവസമ്പത്തിനെ നശിപ്പിക്കാൻ അനുവദിക്കരുതെന്നും അഖിലേന്ത്യാ കിസാൻസഭ

0
By ന്യൂസ് വയനാട് ബ്യൂറോ
പനമരം: കുറുവ ദ്വീപിനെ സംരക്ഷിക്കണമെന്നും ദ്വീപിലെ പരിസ്ഥിതിക ജൈവസമ്പത്തിനെ നശിപ്പിക്കാൻ അനുവദിക്കരുതെന്നും അഖിലേന്ത്യാ കിസാൻസഭ മാനന്തവാടി താലുക്ക് കമ്മറ്റി ആവശ്യപ്പെട്ടു. കുറുവയിൽ സഞ്ചാരികൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയത് ശാസ്ത്രിയമായ പഠനങ്ങളുടെ അടിസ്ഥാനത്തിലാണ്.കടുത്ത വേനലിൽ വയനാട്ടിലെ കേരള അതിർത്തിയായ കർണ്ണാടകയിലെയും വരണ്ട് ഉണങ്ങി കാട്ടുതീ ഭിഷണിയിലാണ്.ഇവിടെയുള്ള വന്യമൃഗങ്ങൾ വെള്ളം കുടിക്കാൻ എത്തുന്നത് കുറുവ ദ്വീപിലെ ചെറുതുരുത്തുകളിലും കബനി പുഴയിലുമാണ്. കുറുവ ദ്വീപിനെ സംരക്ഷിച്ച് ഒഴുകുന്ന പുഴയിലെ ജലനിരപ്പ് തഴ്ന്ന് കടുത്തവരൾച്ചയെ നേരിടുകയാണ്. 
നിയന്ത്രണമില്ലതെ സഞ്ചാരികൾ വനത്തിൽ എത്തിയാൽ വന്യമൃഗങ്ങൾ സഞ്ചാരികൾക്ക് നേരെ തിരിയുകയും അപകടത്തിന് സാധ്യതയുണ്ട്. കഴിഞ്ഞ ദിവസം കേരള കർണ്ണാടക അതിർത്തിയിൽ കബനി പുഴയുടെ കരയിൽ നാഗർ ഹോള ടൈഗർ റിസർവിലെ ഫീൽഡ് ഡയറക്ടർ കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടിരിന്നു.കഴിഞ്ഞ ദിവസം ദ്വീപിനുള്ളിലെ കാട്ടാനകളെ തുരുത്തിയിട്ടാണ് സഞ്ചാരികളെ പ്രവേശിപ്പിച്ചത്. ദ്വിപിനെ സംരക്ഷിച്ച് മാത്രമേ ടൂറിസം അനുവദിക്കുവാൻ പാടുള്ളു. വനം വകുപ്പ് വന്യ ജീവികളെയും വനത്തെയും സംരക്ഷിക്കുന്നതിനാണ് മുഖ്യ പരിഗണന നൽക്കേണ്ടത്. 
വനംവകുപ്പിലെ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തി നിയന്ത്രണം എർപ്പെടുത്തിയ തിരുമാനം പിൻവലിപ്പിക്കാമെന്ന് അരെങ്കിലും കരുതുന്നുണ്ടങ്കിൽ അത് അനുവദിക്കാൻ പാടില്ലന്നും ഏപ്രിൽ ,മെയ് മാസങ്ങളിൽ കുറുവയിൽ സന്ദർശകരെ അനുവദിക്കരുത്.അത് വന്യമൃഗങ്ങളുടെ അവാസവ്യവസ്ഥയ്ക്ക് കോട്ടം തട്ടുമെന്നും സമ്മർദ്ദങ്ങൾക്ക് വഴങ്ങി നിയന്ത്രണങ്ങൾ നീക്കാൻ അനുവദിക്കരുതെന്നും അഖിലേന്ത്യാ കിസാൻസഭ  മാനന്തവാടി താലുക്ക് കമ്മറ്റി ആവശ്യപ്പെട്ടു.യോഗത്തിൽ എം.ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. കെ.പി.വിജയൻ, ശശിധരൻ മുട്ടൻങ്കര എന്നിവർ പ്രസംഗിച്ചു
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *