May 1, 2026

റവന്യൂ വകുപ്പിലെ രണ്ട് ജീവനക്കാരെ കൂടി കലക്ടർ സസ്പെൻഡ് ചെയ്തു: കൂടുതൽ ഭൂമി തട്ടിപ്പ് പുറത്താകുന്നു.

0
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ: ഭൂമി തട്ടിപ്പ് പുറത്ത് വന്ന വയനാട്ടിൽ രണ്ട് റവന്യൂ വകുപ്പ് ജീവനക്കാരെക്കൂടി ജില്ലാ കലക്ടർ എസ്. സുഹാസ് സസ്പെൻഡ് ചെയ്തു. പയ്യംമ്പള്ളി ഭൂമി ഇടപാടുമായി ബന്ധപ്പെട്ട് മാനന്തവാടി താലൂക്ക് ഓഫീസിലെ സീനിയർ ക്ലാർക്ക് സന്തോഷ് ശിവനാരായണൻ, വെള്ളമുണ്ട ബി.എസ്.പി.ഐ. സ്പെഷൽ സീനിയർ ക്ലാർക്ക്  അജയ് സിറിൾ എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്. വ്യാജ ഭൂ നികുതി രശീതും വ്യാജ കൈവശരേഖയും  നിർമിച്ചുവെന്ന് പ്രാഥമിക അന്വേഷണത്തിൽ ബോധ്യ പ്പെട്ടതിനെത്തുടർന്നാണ് നടപടിയെന്ന് കലക്ടർ അറിയിച്ചു. ഡെപ്യൂട്ടി കലക്ടർ സോമനാഥനെ തിങ്കളാഴ്ച സസ്പെൻഡ് ചെയ്തിരുന്നു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *