May 1, 2026

കല്‍പ്പറ്റ മാരിയമ്മന്‍ ക്ഷേത്ര മഹോത്സവം നാളെ തുടങ്ങും

0
By ന്യൂസ് വയനാട് ബ്യൂറോ
കല്‍പ്പറ്റ: കല്‍പ്പറ്റ ശ്രീ മാരിയമ്മന്‍ ദേവീ ക്ഷേത്ര മഹോത്സവം ഏപ്രില്‍ അഞ്ച് മുതല്‍ ഒന്‍പത് വരെ നടക്കുമെന്ന് ബന്ധപ്പെട്ടവര്‍ കല്‍പ്പറ്റയില്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.ഏപ്രില്‍ അഞ്ചിന് രാവിലെ അഞ്ചിന് ഗണപതിഹോമം, ഏഴിന് തൃകാലപൂജ, വൈകീട്ട് ആറിന് ദീപാരാധന, ഭജന, എട്ടിന് കലാപരിപാടികള്‍ എന്നിവയുണ്ടാവും. ആറിന് വൈകീട്ട് ആറ് മണിക്ക് തന്ത്രി ബ്രഹ്മശ്രീ പാതിരിശ്ശേരി ശ്രീകുമാരന്‍ നമ്പൂതിരിപ്പാട്
കൊടിയേറ്റംനടത്തും.തുടര്‍ന്ന്  ദീപാരാധന, എട്ടിന് കരകം എഴുന്നള്ളത്ത്. ഏഴിന് രാവിലെ ഒന്‍പതിന് സര്‍വ്വൈശ്വര്യ പൂജയും ലളിത സഹസ്രനാമ അര്‍ച്ചനയും, വൈകീട്ട് നാലിന് കരകാട്ടം, 7.30ന് സാംസ്‌ക്കാരിക സമ്മേളനം, ആദ്ധ്യാത്മ പ്രഭാഷണം, കലാപരിപാടികള്‍തുടങ്ങിയവ നടക്കും. എട്ടാംതിയതി വൈകീട്ട് നാലിന് കരകാട്ടം, ദീപാരാധന, തായമ്പക,  ഏഴ് മുതല്‍ കാഴ്ച്ച വരവുകള്‍ക്ക് സ്വീകരണം, 12.00ന് ആകാശ വിസ്മയം, രാത്രി 12.30ന് നഗരപ്രദക്ഷിണ ഘോഷയാത്ര. ഏപ്രില്‍ ഒന്‍പതിന് പുലര്‍ച്ചെ നാലിന് കനലാട്ടം, 5.00ന് ഗുരുസിയാട്ടം, വൈകീട്ട് 6.30ന് ദീപാരാധന, ഏഴിന് കരകം ഒഴുക്കല്‍, നട അടപ്പ്, വനപൂജയോടെ സമാപനം.പത്രസമ്മേളനത്തില്‍ ഉത്സവഘോഷ കമ്മറ്റി ജനറല്‍ കണ്‍വീനര്‍ എം.മോഹനന്‍,പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍ ഗിരീഷ്‌ കല്‍പ്പറ്റ ,വിജയന്‍ പട്ടിക്കര എന്നിവര്‍ പങ്കെടുത്തു. 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *