May 30, 2026

ജോയിന്റ് കൗണ്‍സില്‍ ജില്ലാ സമ്മേളനവും വിളംബര ജാഥയും കല്‍പ്പറ്റയില്‍ വെച്ച് നടത്തും

0
By ന്യൂസ് വയനാട് ബ്യൂറോ
കല്‍പ്പറ്റ: ജോയിന്റ് കൗണ്‍സില്‍ ഓഫ് സ്റ്റേറ്റ് സര്‍വീസ് ഓര്‍ഗനൈസേഷന്‍സ് വയനാട് ജില്ലാ സമ്മേളനം 9, 10 തിയതികളില്‍ കല്‍പ്പറ്റയില്‍ സംഘടിപ്പിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. സമ്മേളനത്തോടനുബന്ധിച്ച് ഒമ്പതിന് വൈകിട്ട് കല്‍പ്പറ്റയില്‍ വിളംബര ജാഥ നടത്തും. തുടര്‍ന്ന് വിജയ പമ്പ് പരിസരത്ത് നടക്കുന്ന സമ്മേളനം സിപിഐ മുന്‍ ജില്ലാ സെക്രട്ടറി വിജയന്‍ ചെറുകര ഉദ്ഘാടനം ചെയ്യും. സ്വാഗത സംഘം ചെയര്‍മാന്‍ ഡോ. അംബി ചിറയില്‍ അധ്യക്ഷത വഹിക്കും. എഐവൈഎഫ് അഖിലേന്ത്യ എക്‌സിക്യുട്ടീവ് അംഗം പ്രശാന്ത് രാജ് ' വര്‍ഗീയ രാഷ്ട്രീയവും ഇന്ത്യന്‍ ജനാധിപത്യവും' എന്ന വിഷയത്തില്‍ മുഖ്യപ്രഭാഷണം നടത്തും. സിപിഐ ജില്ലാ സെക്രട്ടറി കെ. രാജന്‍ എംഎല്‍എ, സിപിഐ ജില്ലാ കൗണ്‍സില്‍ പി. സ്റ്റാന്‍ലി, നഗരസഭ കൗണ്‍സിലര്‍ ടി. മണി, ജോയിന്റ് കൗണ്‍സില്‍ സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗം സുകേശന്‍ ചൂലിക്കാട്, ജില്ലാ സെക്രട്ടറി വി.വി. ആന്റണി, സംസ്ഥാന കമ്മിറ്റി അംഗം ആര്‍. സിന്ധു, പി.എന്‍. മുരളീധരന്‍ എന്നിവര്‍ പ്രസംഗിക്കും. 10 ന് രാവിലെ കല്‍പ്പറ്റ മുനിസിപ്പല്‍ ടൗണ്‍ ഹാളില്‍ നടക്കുന്ന പ്രതിനിധി സമ്മേളനം നിയമസഭ ഡപ്യൂട്ടി സ്പീക്കര്‍ വി. ശശി ഉദ്ഘാടനം ചെയ്യും. ജോയിന്റ് കൗണ്‍സില്‍ ജില്ലാ പ്രസിഡന്റ് എം.കെ. രാമകൃഷ്ണന്‍ അധ്യക്ഷത വഹിക്കും. സംസ്ഥാന ചെയര്‍മാന്‍ ജി. മോട്ടിലാല്‍ റിപ്പോര്‍ട്ട് അവതരിപ്പിക്കും. എഐടിയുസി ജില്ലാ സെക്രട്ടറി പി.കെ. മൂര്‍ത്തി, ജോയിന്റ് കൗണ്‍സില്‍ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം കെ.പി. ഗോപകുമാര്‍, ബിനു ഐസക്, പി. രാജീവന്‍, മഹിതാ മൂര്‍ത്തി, സി. ജാഫര്‍, കെ.വി. മനോജ്, പ്രേംജിത്ത്, വിനോദ് എന്നിവര്‍ പ്രസംഗിക്കും. വാര്‍ത്താസമ്മേളനത്തില്‍ സ്വാഗതസംഘം ചെയര്‍മാന്‍ ഡോ. അംബി ചിറയില്‍, ജോയിന്റ് കൗണ്‍സില്‍ ജില്ലാ സെക്രട്ടറി വി.വി. ആന്റണി, ജില്ലാ പ്രസിഡന്റ് എം.കെ. രാമകൃഷ്ണന്‍, ജനറല്‍ കണ്‍വീനര്‍ ആര്‍. സിന്ധു എന്നിവര്‍ സംബന്ധിച്ചു. 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *