സര്‍ക്കാരിന്‍റെ രണ്ടാം വാര്‍ഷികം: യോഗം നടത്തി
സംസ്ഥാന സര്‍ക്കാരിന്‍റെ രണ്ടാം വാര്‍ഷികാഘോഷം ജില്ലയില്‍ വിപുലമായി
സംഘടിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ജില്ലാതല ഉദ്യോഗസ്ഥരുടെ ആലോചനാ യോഗം
എ. ഡി. എം കെ. എം. രാജുവിന്‍റെ അധ്യക്ഷതയില്‍ കളക്ടറേറ്റ് കോണ്‍ഫറന്‍സ്
ഹാളില്‍ നടന്നു. വിവിധ വകുപ്പുകളുടെ പുതിയ പദ്ധതികള്‍, പൂര്‍ത്തിയായ പദ്ധതികള്‍
എന്നിവയെക്കുറിച്ച് വിശദമായ റിപ്പോര്‍ട്ട് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ നല്‍കണമെന്ന്
എ. ഡി. എം യോഗത്തില്‍ നിര്‍ദ്ദേശിച്ചു. ജില്ലയില്‍ സംഘടിപ്പിക്കേണ്ട പരിപാടികളെക്കുറിച്ച് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ കെ. പി. അബ്ദുള്‍ഖാദര്‍ വിശദീകരിച്ചു.
വിവിധ വകുപ്പുകളെ ഏകോപിപ്പിച്ചാവും ഇന്‍ഫര്‍മേഷന്‍ പബ്‌ളിക് റിലേഷന്‍സ് വകുപ്പ്
ജില്ലയില്‍ പരിപാടികള്‍ സംഘടിപ്പി ക്കുക.





Leave a Reply