August 10, 2026

പഞ്ചായത്ത് പ്രസിഡണ്ടുമാരെയും ഉദ്യോഗസ്ഥരെയും അനുമോദിച്ചു

0
By ന്യൂസ് വയനാട് ബ്യൂറോ
വാര്‍ഷിക പദ്ധതികള്‍ സര്‍ക്കാര്‍ നിശ്ചയിച്ച തീയതിക്കുള്ളില്‍ ഡി.പി. സിക്ക് സമര്‍പ്പിച്ച് അംഗീകാരം നേടി സംസ്ഥാനത്തിന് മാതൃകയാകാന്‍ പ്രയത്‌നിച്ച പഞ്ചായത്ത്
പ്രസിഡണ്ടുമാരെയും ഉദ്യോഗസ്ഥരെയും പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ ജോയി
ജോണിന്റെ അധ്യക്ഷതയില്‍ നടന്ന യോഗം അനുമോദിച്ചു. ഡി.പി.സിയുടെ അംഗീകാരം നേടിയ ഗ്രാമപഞ്ചായത്തുകളിലെ പ്രസിഡണ്ടുമാരെയും സെക്രട്ടറിമാരെയും
പ്ലാന്‍ ക്ലാര്‍ക്കുമാരെയുമാണ് അനുമോദിച്ചത്. പഞ്ചായത്ത് അസോസിയേഷന്‍ പ്രസിഡണ്ട് നാസര്‍ യോഗം ഉദ്ഘാടനം ചെയ്തു.
 മീനങ്ങാടി പ്രസിഡണ്ട് ബീനാ വിജയന്‍, കണിയാമ്പറ്റ പ്രസിഡണ്ട് കടവന്‍ ഹംസ,
പൊഴുതന പഞ്ചായത്ത് പ്രസിഡണ്ട് പ്രസാദ്, എടവക പഞ്ചായത്ത് സെക്രട്ടറി ഇ.കെ
ബാലകൃഷ്ണന്‍, തൊണ്ടര്‍നാട്പഞ്ചായത്ത് സെക്രട്ടറി ബോബന്‍ ചാക്കോ, പുല്‍പ്പളളി
പഞ്ചായത്ത് സെക്രട്ടറി വി എം അബ്ദുളള, മുളളന്‍കൊല്ലി ഗ്രാമപഞ്ചായത്ത് പ്ലാന്‍
ക്ലാര്‍ക്ക് പ്രബീഷ്, പെര്‍ഫോമന്‍സ് സൂപ്പര്‍വൈസര്‍മാരായ ബെന്നി ജോസഫ്,
ജയരാജന്‍ പി എന്നിവര്‍ സംസാരിച്ചു. ഡി.ഡി.പി ഓഫീസിലെ സീനിയര്‍ സൂപ്രണ്ട്
സരസ്വതി സ്വാഗതവും ജൂനിയര്‍ സൂപ്രണ്ട് ബാലസുബ്രഹ്മണ്യന്‍ നന്ദിയും പറഞ്ഞു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *