May 4, 2024

ജൂനിയര്‍ പബ്‌ളി ക് ഹെല്‍ത്ത് നഴ്‌സ് ഇന്‍റര്‍വ്യൂ 19ന്

0
പട്ടികവര്‍ഗ വികസന വകുപ്പിന് കീഴില്‍ ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന നാല് എം.ആര്‍. എ സുകളില്‍ ജൂനിയര്‍ പബ്‌ളിക് ഹെല്‍ത്ത് നഴ്സുമാരെ ഒരു വര്‍ഷത്തെ കരാര്‍
അടിസ്ഥാനത്തില്‍ നിയമിക്കുന്നു. പട്ടികവര്‍ഗ വിഭാഗത്തില്‍പെട്ട വനിതകള്‍ ഏപ്രില്‍
19ന് രാവിലെ 10ന് കല്‍പറ്റ സിവില്‍ സ്‌റ്റേഷനിലെ ഐ. ടി. ഡി. പി ഓഫീസില്‍ കൂടിക്കാഴ്ചക്ക് ഹാജരാകണം.അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍, മേല്‍വിലാസം തെളിയിക്കുന്നതിനുള്ള
രേഖ, തിരിച്ചറിയല്‍ രേഖ എന്നിവ കരുതണം. എസ്. എസ്. എല്‍. സിയും കേരള നഴ്‌സ് ആന്‍റ് മിഡ്‌വൈവ്‌സ് കൗണ്‍സില്‍ നല്‍കിയ ടെക്‌നിക്കല്‍ ഓക്‌സിലറി നഴ്‌സ് മിഡ്‌വൈഫറി
സര്‍ട്ടിഫിക്കറ്റോ ഇന്ത്യന്‍ നഴ്‌സിംഗ് കൗണ്‍സില്‍ അംഗീകരിച്ച ഓക്‌സിലറിനഴ്‌സ് മിഡ്‌വൈഫറി സര്‍ട്ടിഫിക്കറ്റോ, കേരള നഴ്‌സ് ആന്‍റ് മിഡ്‌വൈവ്‌സ് കൗണ്‍സിലിന്‍റെ
ഹെല്‍ത്ത് വര്‍ക്കേഴ്‌സ് ട്രെയിനിംഗ് സര്‍ട്ടിഫിക്കറ്റോ ഉണ്ടാവണം. കേരള നഴ്‌സ് ആന്‍റ്
മിഡ്‌വൈവ്‌സ് കൗണ്‍സിലില്‍ രജിസ്റ്റര്‍ ചെയ്തിരി ക്കണം. പ്രായം 2018 ജനുവരി 1ന് 18
നും 44നും ഇടയിലായിരിക്കണം. പ്രതിമാസം 13,000 രൂപ ഹോണറേറിയം ലഭിക്കും. വിശദവിവര
ങ്ങള്‍ക്ക്: 04936 202232. 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *