October 2, 2026

നഷ്ടമായത് മാനന്തവാടിയിലെ മൂന്നര പതിറ്റാണ്ടിന്റെ പ്രസ്ജീവനക്കാരനെ

0
photo0103
By ന്യൂസ് വയനാട് ബ്യൂറോ
.
       അച്ചടിമേഖലയിലെ  മികച്ച ബൈന്ററായിരുന്ന  കെ. ഹരിദാസ് എന്ന മാനന്തവാടിക്കാരുടെ ഹരിയേട്ടന്‍ മാനന്തവാടി കോ-ഓപ്പറേറ്റീവ് പ്രസ്സിലെ 38 വര്‍ഷത്തെ ജീവനക്കാരനാണ്.  തന്റെ സര്‍വ്വീസ് കാലഘട്ടം പൂര്‍ത്തിയാക്കയതിനുശേഷവും   താല്‍ക്കാലിക ജീവനക്കാരനായ് പ്രസ്സില്‍ തുടരുന്നതും അദ്ദേഹത്തിന്റെ പ്രസ് ജീവിതത്തോടുളള കടപ്പാടായിരുന്നു. വിധി കവര്‍ന്നെടുത്ത ഒരു അപടകത്തിലൂടെ ഒരു കാല്‍ നഷ്ടപ്പെട്ടിട്ടും അദ്ദേഹം തന്റെ ബൈന്റിംഗ് മേഖലയില്‍ മികച്ച പ്രവര്‍ത്തനമായിരുന്ന കാഴ്ചവെച്ചത്. മാനന്തവാടി ബസ് സ്റ്റാന്റ് പരിസരങ്ങളിലെ നിറ സാന്നിദ്ധ്യമായ ഹരിദാസിനെ വെപ്പുകാല്‍ നല്‍കാന്‍ പല സന്നദ്ധ സംഘടനകളും വര്‍ഷങ്ങള്‍ക്ക് മുമ്പ് തയ്യാറായെങ്കിലും അത് സ്‌നേഹപൂര്‍വ്വം നിരസ്സിച്ച്  പൊയ്കാലുകളില്‍ (ക്രച്ചസ്സിലൂടെ) നടന്ന് ജോലിചെയ്ത അദ്ദേഹത്തെ മാനന്തവാടിക്കാര്‍ക്ക് മറക്കാന്‍ കഴിയില്ല.  മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് 2015-2016ല്‍ നല്‍കിയ വികലാംഗര്‍ക്കുളള മുചക്രവാഹനമാണ് അദ്ദേഹം ഉപയോഗിച്ചുവന്നിരുന്നത്.  എല്ലാദിവസവും ജീവനക്കാര്‍ക്ക് മാതൃകയായി കൃത്യസമയത്ത് അദ്ദേഹം പ്രസ്സില്‍ വരുന്നത് തന്നെ യുവ തലമുറയ്ക്ക് മാതൃകയായിരുന്നു. ഏപ്രില്‍ 4ന് രാത്രി വീട്ടിലേക്ക് പോകുമ്പോഴും നാളെയ്ക്കുളള ബൈന്റിംഗ് ജോലികള്‍ തീര്‍ക്കുന്നതിനായി മുന്‍കൂട്ടി കണ്ടിരുന്നു. മാനന്തവാടി വെയര്‍ഹൗസില്‍ മുമ്പില്‍ നിന്നുളള അപകടത്തിലൂടെ വിട്ടുപിരിഞ്ഞതും ഹരിയേട്ടന്‍ ഏറ്റവും അധികം സ്‌നേഹിച്ച ആ…. മുചക്ര വാഹനത്തിലായിരുന്നു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *